HOME
DETAILS

ബാഴ്‌സ ഇന്‍, ബെന്‍ഫിക്ക ഔട്ട്

  
backup
November 28 2019 | 20:11 PM

%e0%b4%ac%e0%b4%be%e0%b4%b4%e0%b5%8d%e2%80%8c%e0%b4%b8-%e0%b4%87%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ac%e0%b5%86%e0%b4%a8%e0%b5%8d%e2%80%8d%e0%b4%ab%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95-%e0%b4%94

ബാഴ്‌സലോണ: ചാംപ്യന്‍സ് ലീഗില്‍ നോക്കൗട്ട് റൗണ്ട് ഉറപ്പാക്കി ബാഴ്‌സലോണ. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ജര്‍മന്‍ ക്ലബായ ബൊറൂസിയ ഡോര്‍ട്മുണ്ടിനെ 3-1 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് ബാഴ്‌സ നോക്കൗട്ട് റൗണ്ട് ഉറപ്പിച്ചത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മത്സരം കൂടി എല്ലാ ടീമുകള്‍ക്കും ബാക്കിയുണ്ട്. ഇതുകൂടി പൂര്‍ത്തിയായാല്‍ മാത്രമേ കുറച്ച് ടീമുകളുടെ കാര്യത്തില്‍ വ്യക്തതയുണ്ടാകൂ.

ലിയോണ്‍ 0 - 2 സെനിത്
ദുര്‍ബലരുടെ ഗ്രൂപ്പെന്ന് വിശേഷിപ്പിച്ചിരുന്ന ഗ്രൂപ്പ് ജിയില്‍ നടന്ന മത്സരത്തില്‍ ലിയോണിന് തോല്‍വി. സെനിതിനോട് എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ഫ്രഞ്ച് ക്ലബായ ലിയോണിന്റെ തോല്‍വി. ഗ്രൂപ്പില്‍ പത്തു പോയിന്റുമായി ജര്‍മന്‍ ക്ലബായ ആര്‍.ബി ലെപ്‌സിഗ് നോക്കൗട്ട് റൗണ്ട് ഉറപ്പിച്ച് കഴിഞ്ഞു. രണ്ടാം സ്ഥാനത്തുള്ള സെനിത്തിനും ലിയോണിനും ഏഴ് പോയിന്റാണുള്ളത്. അടുത്ത മത്സരത്തില്‍ ഇതില്‍ ആര് ജയിച്ചാലും നോക്കൗട്ട് ഉറപ്പിക്കാം.

വലന്‍സിയ 2 - 2 ചെല്‍സി
ഗ്രൂപ്പ് എച്ചില്‍ നടന്ന ശക്തമായ പോരാട്ടത്തിനൊടുവില്‍ വലന്‍സിയ 2-2 എന്ന സ്‌കോറിന് ചെല്‍സിയെ സമനിലയില്‍ തളച്ചു. ഇതോടെ ചെല്‍സിക്ക് അടുത്ത മത്സരം നിര്‍ണായകമായി. യൂറോപ്പ ലീഗ് കിരീടം സ്വന്തമാക്കി ചാംപ്യന്‍സ് ലീഗിന് യോഗ്യത നേടിയ ചെല്‍സി ജീവന്‍ കൊടുത്തും അടുത്ത മത്സരം ജയിക്കാനുള്ള ഒരുക്കത്തിലാണ്. 10 പോയിന്റുമായി അയാക്‌സാണ് പട്ടികയില്‍ ഒന്നാമത്. രണ്ടാം സ്ഥാനത്തുള്ള ചെല്‍സിക്കും മൂന്നാം സ്ഥാനത്തുള്ള വലന്‍സിയക്കും എട്ട് പോയിന്റ് വീതമാണുള്ളത്. അടുത്ത മത്സരത്തില്‍ ചെല്‍സി ലില്ലെയെയാണ് നേരിടുന്നത്. വലന്‍സിയ അയാക്‌സിനേയും നേരിടും. 41-ാം മിനുട്ടില്‍ കൊവാസിച്ചും 50-ാം മിനുട്ടില്‍ ക്രിസ്റ്റ്യാന്‍ പുള്‍സിച്ചുമാണ് ചെല്‍സിക്ക് വേണ്ടി ഗോള്‍ നേടിയത്.

ബാഴ്‌സലോണ 3 - 1 ഡോര്‍ട്മുണ്ട്
ജര്‍മന്‍ ശക്തികളായ ഡോര്‍ട്മുണ്ടിന് ബാഴ്‌സലോണക്ക് മുന്നില്‍ അടിപതറി. 3-1 എന്ന സ്‌കോറിനാണ് ബാഴ്‌സലോണ ഡോര്‍ട്മുണ്ടിനെ പരാജയപ്പെടുത്തിയത്. ജയത്തോടെ 11 പോയിന്റുമായി ബാഴ്‌സലോണ നോക്കൗട്ട് റൗണ്ട് ഉറപ്പിച്ചു. മെസ്സി, സുവാരസ്, ഗ്രിസ്മാന്‍ സഖ്യത്തിന് ഗോള്‍ കണ്ടെത്താനും സാധിച്ചു. 29-ാം മിനുട്ടില്‍ ലൂയീസ് സുവാരസ്, 33-ാം മിനുട്ടില്‍ ലയണല്‍ മെസ്സി, 67-ാം മിനുട്ടില്‍ അന്റോയിന്‍ ഗ്രിസ്മാന്‍ എന്നിവരാണ് ബാഴ്‌സലോണക്ക് ഗോള്‍ നേടിയത്. പരാജയപ്പെട്ടതോടെ ഡോര്‍ട്മുണ്ടിന്റെ നോക്കൗട്ട് റൗണ്ട് പ്രതീക്ഷകള്‍ തുലാസിലായി.
അവസാന മത്സരത്തില്‍ സ്‌ലാവിയ പ്രാഹയേയാണ് ഡോര്‍ട്മുണ്ട് നേരിടുന്നത്. ഇതില്‍ ജയിച്ചാല്‍ ജര്‍മന്‍ ശക്തികള്‍ക്ക് നോക്കൗട്ട് പ്രതീക്ഷിക്കാം. അതേസമയം ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്റര്‍മിലാന് ബാഴ്‌സലോണയുമായിട്ടാണ് മത്സരം. ഇന്റര്‍മിലാന്‍ ജയിക്കുകയാണെങ്കില്‍ നോക്കൗട്ടിലേക്ക് യോഗ്യത നേടും.

ഇന്റര്‍മിലാന്‍ 3 - 1 സ്‌ലാവിയ പ്രാഹ
ഗ്രൂപ്പ് എഫിലെ നിര്‍ണായക മത്സരത്തിലാണ് ഇന്റര്‍മിലാന്‍ ജയം സ്വന്തമാക്കിയത്. 3-1 എന്ന സ്‌കോറിനായിരുന്നു ഇറ്റാലിയന്‍ ശക്തികളായ ഇന്റര്‍മിലാന്‍ സ്‌ലാവിയ പ്രാഹയെ പരാജയപ്പെടുത്തിയത്. അര്‍ജന്റൈന്‍ താരം മാര്‍ട്ടിനസായിരുന്നു മിലാന് വേണ്ടി രണ്ടുഗോളുകള്‍ സ്വന്തമാക്കിയത്. 81-ാം മിനുട്ടില്‍ റൊമേലു ലുക്കാക്കുവും ഇന്ററിന് വേണ്ടി ലക്ഷ്യം കണ്ടു. ഗ്രൂപ്പ് എഫില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ററിന് അടുത്ത മത്സരത്തില്‍ മികച്ച മാര്‍ജിനില്‍ ജയിച്ചാല്‍ മാത്രമേ നോക്കൗട്ടിലേക്ക് പ്രവേശിക്കാന്‍ കഴിയൂ.
അയാക്‌സ് 2 - 0 ലില്ലെ
യുവ ശക്തികളായ അയാക്‌സ് എതിരില്ലാത്ത രണ്ട് ഗോളിനാണ് ഫ്രഞ്ച് ക്ലബായ ലില്ലെയെ തകര്‍ത്തത്. 2-ാം മിനുട്ടില്‍ മൊറോക്കോ താരം ഹക്കീം സിയെച്ചിന്റെ ഗോളില്‍ അയാക്‌സ് മുന്നിലെത്തി. രണ്ടാം പകുതിക്ക് ശേഷം 59-ാം മിനുട്ടില്‍ ക്വഞ്ചി പ്രമോസും അയാക്‌സിന് വേണ്ടി ഗോള്‍ കണ്ടെത്തി. ഗ്രൂപ്പ് എച്ചില്‍ 10 പോയിന്റുമായി അയാക്‌സ് ഇപ്പോള്‍ ഒന്നാം സ്ഥാനത്താണ്. രണ്ടാം സ്ഥാനത്തുള്ള ചെല്‍സിക്കും മൂന്നാം സ്ഥാനത്തുള്ള വലന്‍സിയക്കും എട്ട് പോയിന്റ് വീതവുമുണ്ട്. അടുത്ത മത്സരത്തില്‍ ചെല്‍സിയും വലന്‍സിയയും ജയിക്കുകയാണെങ്കില്‍ അയാക്‌സിന് പുറത്ത് പോകേണ്ടി വരും. അടുത്ത മത്സരത്തില്‍ അയാക്‌സ് വലന്‍സിയയേയാണ് നേരിടുന്നത്.

ജെങ്ക് 1 - 4 റെഡ്ബുള്‍
ഗ്രൂപ്പ് ഇയില്‍ നടന്ന മത്സരത്തില്‍ മികച്ച മാര്‍ജിനിലാണ് റെഡ്ബുള്‍ ജയം സ്വന്തമാക്കിയത്. ഒന്നിനെതിരേ നാലു ഗോളുകള്‍ക്കായിരുന്നു റെഡ്ബുള്ളിന്റെ വിജയം. ഗ്രൂപ്പില്‍ പത്ത് പോയിന്റുമായി ലിവര്‍പൂളാണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള നാപോളിക്ക് 9 പോയിന്റും മൂന്നാം സ്ഥാനത്തുള്ള റെഡ്ബുള്ളിന് ഏഴ് പോയിന്റുമുണ്ട്. പാസ്റ്റന്‍ ധാക്ക (43), തക്കുമി മിനാമിനോ (45), ഹാങ് ചാന്‍ (69), ഹാളണ്ട് (87) എന്നിവരാണ് റെഡ്ബുള്ളിന് വേണ്ടി ഗോളുകള്‍ സ്വന്തമാക്കിയത്.
നാപോളി 1 - 1 ലിവര്‍പൂള്‍
നിര്‍ണായക മത്സരത്തില്‍ നാപോളി ലിവര്‍പൂളിനെ സമനിലയില്‍ തളച്ചു. 1-1 എന്ന സ്‌കോറിനായിരുന്നു സമനില. 21-ാം മിനുട്ടില്‍ ഡെറിസ് മാര്‍ട്ടിനസിന്റെ ഗോള്‍ നാപോളി മുന്നിട്ട് നിന്നു. എന്നാല്‍ ശക്തമായ പോരാട്ടത്തിനൊടുവില്‍ ലിവര്‍പൂള്‍ ഡിയാന്‍ ലോറനിലൂടെ ഗോള്‍ തിരിച്ചടിച്ച് സമനില നേടുകയായിരുന്നു.
ജയിക്കുകയായിരുന്നെങ്കില്‍ ലിവര്‍പൂളിന് നോക്കൗട്ട് ഉറപ്പിക്കാമായിരുന്നു. കഴിഞ്ഞ മത്സരം സമനിലയില്‍ അവസാനിച്ചതോടെ ലിവര്‍പൂളിന് അടുത്ത മത്സരം നിര്‍ണായകമായി. റെഡ്ബുള്ളുമായിട്ടാണ് ലിവര്‍പൂളിന്റെ അടുത്ത മത്സരം.
അടുത്ത മത്സരത്തില്‍ റെഡ്ബുള്ള് മികച്ച മാര്‍ജിനില്‍ ജയിക്കുകയും നാപോളി ജങ്കിനെ പരാജയപ്പെടുത്തുകയും ചെയ്താല്‍ ചാംപ്യന്‍സ് ലീഗ് ജേതാക്കള്‍ ഗ്രൂപ്പില്‍നിന്ന് പുറത്താകും. ഗ്രൂപ്പ് ഇയിലെ മൂന്ന് ടീമുകള്‍ക്കും അടുത്ത മത്സരം നിര്‍ണായകമാണ്.
ലെപ്‌സിഗ് 2 - 2 ബെന്‍ഫിക്ക
ഗ്രൂപ്പ് ജിയില്‍ നടന്ന മത്സരത്തില്‍ ബെന്‍ഫിക്കക്കെതിരേ ലെപ്‌സിഗിന് സമനില. 2-2 എന്ന സ്‌കോറിനായിരുന്നു സമനില. മത്സരം സമനിലയിലായതിനാല്‍ ഒന്നാം സ്ഥാനത്തുള്ള ലെപ്‌സിഗിന് അടുത്ത മത്സരം നിര്‍ണായകമായി.
രണ്ടാം സ്ഥാനത്തുള്ള സെനിത്തിനും മൂന്നാം സ്ഥാനത്തുള്ള ലിയോണിനും ഏഴ് പോയിന്റ് വീതമാണുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡ്രൈവറുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി കൈക്കൂലി നല്‍കി; ഇടുക്കി ഡിഎംഒ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'എ.ഡി.ജി.പി വഴിവെട്ടിക്കൊടുത്തു, ആക്ഷന്‍ ഹീറോയെ പോലെ സുരേഷ് ഗോപിയെ എഴുന്നള്ളിച്ചു' സഭയില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം 

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിയുടെ അപ്പനായാലും.....'പരാമര്‍ശം നാക്കുപിഴ; ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തിയതായി പൊലിസ് 

Kerala
  •  2 months ago
No Image

പൂരം കലക്കലില്‍ സഭയില്‍ രണ്ട് മണിക്കൂര്‍ ചര്‍ച്ച

Kerala
  •  2 months ago
No Image

ഹരിയാനയില്‍ സത്യപ്രതിജ്ഞ ശനിയാഴ്ച; നയാബ് സിങ് സെയ്‌നി മുഖ്യമന്ത്രിയായി തുടര്‍ന്നേക്കും

National
  •  2 months ago
No Image

നടന്‍ ടി.പി മാധവന്‍ അന്തരിച്ചു 

Kerala
  •  2 months ago
No Image

സ്‌കൂള്‍ കലോത്സവം: അപ്പീല്‍ തുക ഇരട്ടിയാക്കി, ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനം അഞ്ചാക്കി 

Kerala
  •  2 months ago
No Image

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് വില 56,800ല്‍ നിന്ന് 56,240ലേക്ക് 

Business
  •  2 months ago
No Image

ബാലറ്റ് ബുള്ളറ്റ്; കണക്കുതീർത്ത് ജമ്മു കശ്മിർ ജനത

National
  •  2 months ago