HOME
DETAILS
MAL
പൊലിസുകാരനെതിരേ ക്രിമിനല്‍ കേസ്
backup
November 30 2019 | 06:11 AM
കൊല്ലം: കടയ്ക്കലില്‍ വാഹനപരിശോധനയ്ക്കിടെ യുവാവിനെ ലാത്തിയെറിഞ്ഞു വീഴ്ത്തിയ കേസില്‍ പൊലിസുകാരനെതിരേ ക്രിമിനല്‍ കേസെടുത്തു. സിവില്‍ പൊലിസ് ഓഫിസര്‍ ചന്ദ്രമോഹനെതിരേ ക്രിമിനല്‍ കേസെടുത്തതിനൊപ്പം അന്വേഷണം കൊല്ലം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്തു.
ഐ.പി.സി 336, 337 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ചിതറ കിഴക്കുംഭാഗം പന്തുവിള ജാന്‍സിയ മന്‍സിലില്‍ സിദ്ദിഖ് സുലൈമാനി(19)ല്‍ നിന്നും ഇന്നലെ അന്വേഷണസംഘം മൊഴിയെടുത്തിരുന്നു.
കാലിന്റെ ശസ്ത്രക്രിയ പൂര്‍ത്തിയായെങ്കിലും മുഖത്തേറ്റ പരുക്കുകള്‍ കാഴ്ചയെ ബാധിക്കുമോയെന്ന് അറിയാന്‍ വിശദ പരിശോധന വേണ്ടിവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."