HOME
DETAILS

പോക്‌സോ കേസ്: എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി തള്ളി

  
backup
December 04 2018 | 07:12 AM

%e0%b4%aa%e0%b5%8b%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8b-%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%90-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b1%e0%b4%a6

കാളികാവ്: പോക്‌സോ കേസിലെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി തള്ളി. കാളികാവ് സ്റ്റേഷനില്‍ രണ്ട് മാസം മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഹൈക്കോടതിയുടെ സുപ്രധാനമായ ഇടപെടലുണ്ടായത്. പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അക്രമിച്ചു എന്ന പാരതിയിലാണ് കേസെടുത്തത്. കേസില്‍ പ്രതി ചേര്‍ത്തയാളാണ് ഹൈക്കോടതിയെ സമീപിച്ചത്. വ്യാജ പരാതിയായതിനാല്‍ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി ചേര്‍ക്കപ്പെട്ടയാള്‍ കോടതിയെ സമീപിച്ചു. പോക്‌സോ കേസ് ആയതിനാല്‍ പൊലിസ് നടപടിയില്‍ ഉറച്ച് നിന്നു. എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന ഹരജിക്കെതിരെ പൊലിസ് ഹൈക്കോടതിയിലേക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. കേസ് ഒഴിവാക്കുന്നതിനായി പൊതുജനങ്ങള്‍ ഒപ്പിട്ട അപേക്ഷ സമര്‍പ്പിച്ചെങ്കിലും കോടതി ഹരജി തള്ളുകയായിരുന്നു. ഹരജി തള്ളിയ സാഹചര്യത്തില്‍ പ്രതി ചേര്‍ത്തയാള്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയിട്ടുണ്ട്. ജാമ്യ അപേക്ഷയില്‍ ഹൈക്കോടതിയുടെ തീരുമാനം അനുസരിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്ന് കാളികാവ് എസ്.ഐ പി.ജെ കുര്യാക്കോസ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."