HOME
DETAILS

പൊലിസിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍

  
backup
December 04 2018 | 07:12 AM

%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%95%e0%b5%8a%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%a8

കരുളായി: ഡ്യൂട്ടിലുണ്ടായിരുന്ന പൊലിസ് ഉദ്യോഗസ്ഥരെ കരുളായിയില്‍ വച്ച് വാഹനം ഇടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ പോയ പ്രതിയെ പൂക്കോട്ടുംപാടം എസ്.ഐ പി വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള പൊലിസ് അറസ്റ്റ് ചെയ്തു. കരുളായി കളം പൂവത്തിക്കുന്നന്‍ ഷുഹൈബ് എന്ന ഇണ്ണി(28)യെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം രണ്ടിന് കരുളായി മേഖലയില്‍ കഞ്ചാവ് വില്‍പന നടത്തുന്നു@െന്ന രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് റെയ്ഡിനെത്തിയതായിരുന്നു പൂക്കോട്ടുംപാടം സ്റ്റേഷനിലെ പൊലിസ് ഉദ്യോഗസ്ഥര്‍.
കരുളായി പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കുള്ള വഴിയിലെ മില്ലിന് സമീപത്തായി ഓട്ടോയിലിരിക്കുകയായിരുന്ന ഷുഹൈബ് ഓട്ടോ ഉപയോഗിച്ച് ഇവര്‍ സഞ്ചരിച്ച ബൈക്കിലിടിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് അഞ്ച് മീറ്ററോളം ദൂരം ബൈക്ക് റോഡിലൂടെ നിരക്കി കൊ@ു പോവുകയും ചെയ്തു. സംഭവത്തിനു ശേഷം ഇയാള്‍ കര്‍ണാടകയിലെ ഷിമോഗ, എച്ച്.ഡി കോട്ട, വയനാട് ജില്ലയിലെ കല്‍പറ്റ എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു.
ഇയാള്‍ക്കായി പൊലിസ് ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.
ഷുഹൈബിനെ കല്‍പ്പറ്റയിലെ ബന്ധു വീട്ടില്‍ നിന്നാണ് പൂക്കോട്ടുംപാടം എസ്.ഐ പി.വിഷ്ണുവും സംഘവും രഹസ്യ നീക്കത്തിലൂടെ ഷുഹൈബിനെ പിടികൂടിയത്.
തുടര്‍ന്ന് പ്രതിയെ കരുളായിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
നിലമ്പൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."