HOME
DETAILS

എവറസ്റ്റ് കീഴടക്കിയതിനേക്കാള്‍ സന്തോഷത്തില്‍ ഫായിസ് ഫര്‍ഹാന്‍

  
backup
November 30 2019 | 06:11 AM

%e0%b4%8e%e0%b4%b5%e0%b4%b1%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%95%e0%b5%80%e0%b4%b4%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%af%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%87

 


സ്വന്തം ലേഖകന്‍
തിരൂരങ്ങാടി: നാടുകാണി ചുരം തിരിച്ചിറങ്ങുമ്പോള്‍ എവറസ്റ്റ് കീഴടക്കിയതിനേക്കാള്‍ സന്തോഷമായിരുന്നു ഫായിസ് ഫര്‍ഹാന്റെ മുഖത്ത്. അവന്‍ സഹയാത്രികരോട് പറഞ്ഞു 'ശാരീരിക വൈകല്യമല്ല; മനസിന്റെ വൈകല്യമാണ് ഏതൊരു ദൗത്യത്തില്‍ നിന്നും മനുഷ്യനെ പിന്തിരിപ്പിക്കുന്നത്. ഉറച്ച മനസുണ്ടെങ്കില്‍ എന്തും കീഴടക്കാം'. യഥാര്‍ഥത്തില്‍ ഇത് തെളിയിച്ചിരിക്കുകയാണ് ഫായിസ്.
ഒറ്റക്കൈ കൊണ്ട് ഹാന്റില്‍ നിയന്ത്രിച്ച് ഫായിസ് ഫര്‍ഹാന്‍ സൈക്കിള്‍ ചവിട്ടിയത് മുന്നൂറിലേറെ കിലോമീറ്ററാണ്. വെളിമുക്ക് ആലുങ്ങല്‍ മാളിയേക്കല്‍ അബ്ദുല്‍ഖാദര്‍, നഹീമ ദമ്പതികളുടെ മൂത്തമകനായ ഫായിസ് മൂന്നിയൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ഥിയാണ്. ഒരാഴ്ച മുന്‍പാണ് വേങ്ങര റൈഡേഴ്‌സ് ടീമിലെ പതിനഞ്ചംഗ സംഘത്തോടൊപ്പം സൈക്കിളില്‍ ഊട്ടിയിലേക്ക് പുറപ്പെട്ടത്. പുലര്‍ച്ചെ അഞ്ചിന് വേങ്ങരയില്‍ നിന്ന് പുറപ്പെട്ട സംഘം രാത്രി പത്തിന് ഊട്ടിയിലെത്തി.
ഒറ്റക്കൈകൊണ്ട് സൈക്കിളില്‍ കുന്നും മലകളും താണ്ടി ഊട്ടിയിലെത്തിയ ഫായിസിനെ ടൂറിസ്റ്റുകളും മറ്റും വളരെ കൗതുകത്തോടെയാണ് നോക്കിക്കണ്ടത്. ചിലര്‍ പരിചയപ്പെടാനും മറന്നില്ല. പിറ്റേദിവസം കാലത്ത് പതിനൊന്നോടെ മടങ്ങിയ സംഘം രാത്രി പന്ത്രണ്ടിന് വീട്ടിലെത്തി. ജന്മനാ ഇടതുകൈക്ക് ശേഷിയില്ലാത്ത ഫായിസ് വലതു കൈകൊണ്ടാണ് ദൈനംദിന കാര്യങ്ങള്‍ നടത്തിവരുന്നത്.
ആറുവര്‍ഷം മുന്‍പ് സൈക്കിള്‍ പഠിച്ചു. തുടര്‍ന്ന് സ്മിതം ചാരിറ്റബിള്‍ ട്രസ്റ്റ് സൈക്കിള്‍ വാങ്ങി നല്‍കി. നല്ലൊരു ചിത്രകാരന്‍കൂടിയാണ് ഫായിസ്. പരപ്പനങ്ങാടി ഉപജില്ല സ്‌കൂള്‍ കാലോത്സവത്തില്‍ ചിത്രരചനയില്‍ ഒന്നാംസ്ഥാനം നേടിയിരുന്നു. സോളോ റൈഡര്‍ ഷഫീഖ് പാണക്കാടന്‍ ആണ് എല്ലാവിധ പ്രോത്സാഹനവും നല്‍കുന്നതെന്ന് ഫായിസ് പറഞ്ഞു. സഹോദരങ്ങള്‍: മുസബ്ബിര്‍ ഫര്‍ഹാന്‍, ആദില്‍ ഫര്‍ഹാന്‍, റജ ഫര്‍ഹാന്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓണത്തിരക്ക് 16ന് കൊച്ചുവേളിയില്‍ നിന്ന് ചെന്നൈയിലേയ്ക്ക് പ്രത്യേക ട്രെയിന്‍

Kerala
  •  3 months ago
No Image

മയക്കു ഗുളിക നല്‍കി സ്വര്‍ണം കവര്‍ന്നു; ബോധം തെളിഞ്ഞ് സ്വര്‍ണം ആവശ്യപ്പെട്ടപ്പോള്‍ സുഭദ്രയെ കൊലപ്പെടുത്തിയെന്ന് പ്രതികള്‍

Kerala
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-13-09-2024

PSC/UPSC
  •  3 months ago
No Image

ആദ്യ മത്സരത്തില്‍ സ്റ്റേഡിയം കപ്പാസിറ്റി 50 ശതമാനമായി കുറച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

Football
  •  3 months ago
No Image

നബിദിനം : ഞായറാഴ്ച പൊതുമാപ്പ് കേന്ദ്രങ്ങൾ പ്രവർത്തിക്കില്ല

uae
  •  3 months ago
No Image

നബിദിനത്തിൽ ഷാർജയിൽ പൊതു പാർക്കിങ് സൗജന്യം

uae
  •  3 months ago
No Image

കെജ്‌രിവാള്‍ ജയില്‍മോചിതനായി; ആഹ്ലാദത്തിമിര്‍പ്പില്‍ ഡല്‍ഹി

National
  •  3 months ago
No Image

കോഴിക്കോട് ഗര്‍ഭസ്ഥ ശിശുവിന് പിന്നാലെ അമ്മയും മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം, ആശുപത്രിക്കെതിരേ പരാതി

Kerala
  •  3 months ago
No Image

മത വിദ്യാഭ്യാസം സാംസ്‌കാരിക സമൂഹത്തെയും വാർത്തെടുക്കുന്നു: ഡോ.സുബൈർ ഹുദവി

oman
  •  3 months ago
No Image

സീതാറാം യെച്ചുരിയുടെ നിര്യാണത്തിൽ ഒമാനിൽ നിന്നും അനുശോചന പ്രവാഹം

oman
  •  3 months ago