കൊല്ലത്ത് പതിനഞ്ചുകാരിയെ അച്ഛമ്മയുടെ അറിവോടെ ഓട്ടോ ഡ്രൈവര്‍ നിരവധി തവണ പീഡിപ്പിച്ചു
കൊല്ലം: പത്താം ക്ലാസ് വിദ്യാര്‍ഥിയെ നിരവധി തവണ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ ഓട്ടോ ഡ്രൈവറും കുട്ടിയുടെ അച്ഛമ്മയും പൊലിസ് പിടിയിലായി. അച്ഛമ്മയുടെ അറിവോടെയാണ് ഓട്ടോ ഡ്രൈവര്‍ കുട്ടിയുമായി അടുപ്പത്തിലായതും പീഡനത്തിനിരയാക്കിയതെന്നും പൊലിസ് പറഞ്ഞു.
പോക്സോ കേസ് ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഓട്ടോ ഡ്രൈവറായ ഏഴംകുളം വനജാ മന്ദിരത്തില്‍ ഗണേശാണ് കുട്ടിയെ പീഡിപ്പിച്ചത്. പിതാവ് സ്ഥിരം മദ്യപാനിയായതിനാല്‍ ചൈല്‍ഡ് ലൈനിന്റെ നേതൃത്വത്തില്‍ പുനരധിവാസ കേന്ദ്രത്തിലാണ് പത്താം ക്ലാസുകാരിയായ പെണ്‍കുട്ടി കഴിഞ്ഞിരുന്നത്. പിന്നീട് അച്ഛമ്മ ഏറ്റെടുത്ത് കൂടെ താമസിപ്പിക്കുകയായിരുന്നു. ഇതിനിടയിലാണ് ഗണേശ് പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിച്ചത്.
പെണ്‍കുട്ടിയുടെ അച്ഛമ്മ സ്ഥിരമായി യാത്രചെയ്യാന്‍ വിളിച്ചിരുന്നത് ഗണേശിന്റെ ഓട്ടോയായിരുന്നു. ഇയാളുടെ വീട്ടില്‍വച്ചും സ്കൂളില്‍ നിന്ന് വീട്ടിലേക്ക് വരുന്ന വഴിയില്‍ വച്ചും അച്ഛമ്മയുടെ വീട്ടില്‍ വച്ചും പലവട്ടം തന്നെ പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. എല്ലാ സംഭവങ്ങളും അറിയാമായിരുന്ന കുട്ടിയുടെ അച്ഛമ്മ ഇതിന് ഒത്താശ ചെയ്തു നല്‍കിയെന്നാണ് പൊലിസ് പറയുന്നത്. കുട്ടിയെ ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് വിധേയയാക്കിയ ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."