അഴീക്കല്‍ തുറമുഖ മണല്‍ ബുക്കിങ് ഇന്ന് മുതല്‍
കണ്ണൂര്‍: സര്‍ക്കാരിന്റെ പുതിയ മാന്വല്‍ ഡ്രഡ്ജിങ് നയപ്രകാരം അഴീക്കല്‍ തുറമുഖത്ത് മണല്‍ ബുക്കിങ് ഇന്ന മുതല്‍ തുടങ്ങും. തുറമുഖ വകുപ്പിന്റെ ംംം.ുീൃശേിളീ.രറശ.േീൃഴ എന്ന വെബ്‌സൈറ്റ് വഴി നേരിട്ടും അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ആവശ്യക്കാര്‍ക്ക് മണല്‍ ബുക്ക് ചെയ്യാം. ബില്‍ഡിങ് പെര്‍മിറ്റ് കെട്ടിടനികുതി രശീത്, ആധാര്‍ കാര്‍ഡ് എന്നിവ സൈറ്റില്‍ അപ്‌ലോഡ് ചെയ്യേണ്ടതും ഒറിജിനല്‍ രേഖകള്‍ ആദ്യത്തെ ഒരു തവണ ടോക്കണ്‍ അപ്രൂവലിനായി തുറമുഖ ഓഫിസില്‍ ഹാജരാക്കേണ്ടതുമാണ്. ഒരു ടണ്ണിന് 1612 രൂപയാണ് വില. മണല്‍ വില വിജയ ബാങ്കിന്റെ എല്ലാശാഖകളിലൂടെയും അടക്കാവുന്നതാണ്.
മറ്റ് ബാങ്ക് ശാഖകള്‍ നെഫ്റ്റില്‍ വിജയ ബാങ്ക് ഐ.എഫ്.എസ്.സി കോഡ് വി.ഐ.ജെ.ബി 0002003 വഴിയും സീനിയര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍, അഴീക്കലിന്റെ പേരിലുളള 200301011003245 എന്ന അക്കൗണ്ട് നമ്പറിലേക്കും പണമടക്കാം. പണമടക്കുന്നവര്‍ ടോക്കണ്‍ നമ്പര്‍, പേര്, ഫോണ്‍ നമ്പര്‍ എന്നിവ ബാങ്ക് ചലാനില്‍ രേഖപ്പെടുത്തണം. മണല്‍ വിതരണം മൂന്നിന് തുടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."