HOME
DETAILS

മെഡിക്കല്‍ കോളജിലെ ഇന്ത്യന്‍ കോഫി ഹൗസ് അടച്ച് പൂട്ടാനുള്ള നീക്കം; രണ്ടാഴ്ച്ചത്തേക്ക് ഹൈക്കോടതിയുടെ സ്‌റ്റേ

  
backup
December 04 2018 | 08:12 AM

%e0%b4%ae%e0%b5%86%e0%b4%a1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d

വടക്കാഞ്ചേരി: മുളങ്കുന്നത്ത് കാവ് മെഡിക്കല്‍ കോളജില്‍ ഇന്ത്യന്‍ കോഫി ഹൗസ് കാന്റീന്‍ അടച്ച് പൂട്ടാനുള്ള ആശുപത്രി അധികൃതരുടെ നീക്കത്തിന് തിരിച്ചടി. പ്രിന്‍സിപ്പല്‍ ഡോ. എം. എ ആന്‍ഡ്രൂസിന്റെ ഉത്തരവ് ഹൈക്കോടതി രണ്ടാഴ്ച്ചത്തേയ്ക്ക് സ്‌റ്റേ ചെയ്തു. പൂട്ടുന്നതിന് സാവകാശം തേടി കോഫി ഹൗസ് സഹകരണ സംഘം സെക്രട്ടറി നല്‍കിയ കത്ത് പ്രിന്‍സിപ്പല്‍ ഡോ.എം. എ ആന്‍ഡ്രൂസ് കഴിഞ്ഞ ദിവസം തള്ളുകയും ഉത്തരവ് കാന്റീന്‍ ചുമരില്‍ പതിപ്പിയ്ക്കുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് കോഫീ ഹൗസ് സഹകരണ സംഘം ഹൈക്കോടതിയെ സമീപിച്ചത്.
പ്രവര്‍ത്തനം അവസാനിപ്പിയ്ക്കാന്‍ ഒരു വര്‍ഷത്തെ സാവകാശമാണ് കോഫീ ഹൗസ് ഭരണസമിതി ചോദിച്ചിരുന്നത്. ക്യാന്റീന്‍ നടത്തിപ്പിനായി നിയമിച്ച 130 തൊഴിലാളികളെ പുനര്‍വിന്യസിയ്ക്കുന്നതിനായാണ് സമയം ആവശ്യപ്പെട്ടത്. പുതിയ രണ്ട് ബ്രാഞ്ചുകള്‍ തുറക്കുന്നത് വരെ സാവകാശം വേണമെന്നായിരുന്നു ആവശ്യം. എന്നാല്‍ കാന്റീന്‍ നടത്തിപ്പിന് ഇന്ത്യന്‍ കോഫി ഹൗസ് സൊസൈറ്റി സെക്രട്ടറി പ്രിന്‍സിപ്പാളുമായി ഉണ്ടാക്കിയ കരാറിന്റെ കാലാവധി കഴിഞ്ഞ 30ന് അവസാനിച്ചുവെന്നും നിലവില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളനുസരിച്ച് ആശുപത്രി അങ്കണത്തില്‍ കാന്റീന്‍ അനുവദിയ്ക്കുന്നതിന് എച്ച്. ഡി.എസ് തീരുമാനവും, അനുവാദവും ആവശ്യമാണ്. ആശുപത്രി അങ്കണത്തില്‍ രോഗികളുടേയും, കൂട്ടിരിപ്പുകാരുടേയും ആവശ്യത്തിനായി അടുത്ത കാലത്തായി എച്ച്.ഡി.എസ് തീരുമാനപ്രകാരം മറ്റൊരു കാന്റീന്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ടെന്നും പ്രിന്‍സിപ്പല്‍ മറുപടി നല്‍കിയിരുന്നു.
ഇതിനെതിരെയാണ് തൊഴിലാളികള്‍ ഹൈക്കോടതിയിലെത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.എഫ്.ഐ.ഒ നടപടിയില്‍ പുതുതായി ഒന്നുമില്ല; ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടന്നുവെന്ന വാദം പൊളിഞ്ഞു: മുഹമ്മദ് റിയാസ്

Kerala
  •  2 months ago
No Image

ആലപ്പുഴയില്‍ വിജയദശമി ആഘോഷങ്ങള്‍ക്കിടെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയുടെ മുടി മുറിച്ചു; പരാതിയുമായി കുടുംബം

Kerala
  •  2 months ago
No Image

ന്യൂനമര്‍ദ്ദം: സംസഥാനത്ത് മഴ ശക്തമാകും, എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

'മദ്രസകള്‍ അടച്ചുപൂട്ടും, ഇല്ലെങ്കില്‍ മറ്റു വഴികള്‍ തേടും' ആവര്‍ത്തിച്ച് പ്രിയങ്ക് കാന്‍ഗോ

National
  •  2 months ago
No Image

മൊകേരി കോളജിലെ കൊലവിളി മുദ്രാവാക്യം; 60 ഓളം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

പട്ടിണിക്കിട്ടും കൊന്നൊടുക്കി ഇസ്‌റാഈല്‍; ഉപരോധം മൂലം ഒരാഴ്ചക്കിടെ ഗസ്സയില്‍ വിശന്നു മരിച്ചത് 200ലേറെ ഫലസ്തീനികള്‍

International
  •  2 months ago
No Image

മാസപ്പടി വിവാദത്തില്‍ നിര്‍ണായക നടപടി; വീണ വിജയന്റെ മൊഴിയെടുത്ത് എസ്.എഫ്.ഐ.ഒ

Kerala
  •  2 months ago
No Image

ദേശീയപാത നിര്‍മാണത്തിനെടുത്ത കുഴിയില്‍ വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

'ആരെങ്കിലും മോശമായി ശരീരത്തില്‍ തൊട്ടാല്‍ കൈ വെട്ടണം' വിജയ ദശമി ദിനത്തില്‍ പെണ്‍കുട്ടികള്‍ക്ക് വാള്‍ വിതരണം ചെയ്ത്  ബി.ജെ.പി എം.എല്‍.എ

National
  •  2 months ago
No Image

മദ്രസകള്‍ അടച്ചു പൂട്ടണമെന്ന നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം ശക്തം; രൂക്ഷ വിമര്‍ശനവുമായി അഖിലേഷും യു.പി കോണ്‍ഗ്രസും

National
  •  2 months ago