HOME
DETAILS
MAL
കേന്ദ്ര മന്ത്രിക്ക് കത്തുനല്‍കി
backup
July 31 2017 | 23:07 PM
കണ്ണൂര്‍: തോട്ടട ഇ.എസ്.ഐ ആശുപത്രിയുടെ നിലവാരം ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര തൊഴില്‍മന്ത്രി ബന്ദാരു ദത്താത്രേയയ്ക്ക് പി.കെ ശ്രീമതി എം.പി കത്ത് നല്കി.
കത്ത് അനുഭാവപൂര്‍വം പരിഗണിക്കാമെന്നും ആശുപത്രി സന്ദര്‍ശിക്കാമെന്നും മന്ത്രി എം.പിക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്. ഇ.എസ്.ഐ പരിധിയില്‍പ്പെട്ട കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലെ തൊഴിലാളികളും അവരുടെ കുടുബാംഗങ്ങളും ആശ്രയിക്കുന്നത് കണ്ണൂര്‍ തോട്ടട ഇ.എസ്.ഐ ആശുപത്രിയെയാണ്. മെച്ചപ്പെട്ട സൗകര്യം ഒരുക്കി ആശുപത്രി അപ്ഗ്രേഡ് ചെയ്യുകയാണെങ്കില്‍ ഇവിടെ എത്തിച്ചേരുന്ന ജനങ്ങള്‍ക്ക് വളരെയധികം പ്രയോജനകരമായിരിക്കും. സംസ്ഥാന സര്‍ക്കാരും ആശുപത്രി അപ്ഗ്രേഡ് ചെയ്യണമെന്നാവശ്യപ്പെട്ട് തൊഴില്‍ മന്തിക്ക് കത്ത് നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."