പട്ടാമ്പി-പെരുമ്പിലാവ് പാതയില്‍ ചരക്ക് വാഹനങ്ങളുടെ അപകടം വര്‍ധിക്കുന്നു
പട്ടാമ്പി: പെരുമ്പിലാവ്-പട്ടാമ്പി പാതയില്‍ ചരക്ക് വാഹനങ്ങളുടെ അപകടം വര്‍ധിക്കുന്നത് ആശങ്കയുണര്‍ത്തുന്നു. രാത്രികളില്‍ ഇതുവഴി വരുന്ന വാഹനങ്ങള്‍ നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെടുന്നത് അടുത്തിടെ വര്‍ധിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം ഇതേ പാതയിലെ ഞാങ്ങാട്ടിരിയില്‍ വെച്ച് പുലര്‍ച്ചെ ചരക്ക് ലോറി നിയന്ത്രണം വിട്ട് പാതയോരത്തെ കെട്ടിടസമീപത്തുള്ള മതിലിലേക്ക് ഇടിച്ച് കയറിയിരുന്നു. വന്‍ദുരന്തമാണ് വഴിമാറിപ്പോയത്. സമാന രീതിയില്‍ രണ്ടുദിവസം മുന്‍പ് വാവനൂരില്‍ തടികയറ്റിയ ലോറി മറിഞ്ഞിരുന്നു. തദവസരത്തില്‍ വാഹനങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിഞ്ഞുമാറി. തടികയറ്റിയ ലോറി മറിഞ്ഞതോടെ താഴെ വീണ തടി നടുറോഡിലായതിനാല്‍ വാഹനഗതാഗതവും മണിക്കൂറുകളോളം തടസ്സപ്പെട്ടത്. അതെ സമയം ചെറുതും വലുതുമായ അപകടങ്ങളാണ് ഈ വര്‍ഷം ഇവിടങ്ങളില്‍ ഉണ്ടായത്. രണ്ടുമാസം മുന്‍പ് കൂറ്റനാട് പെട്രോള്‍ പമ്പിന് സമീപം പാതയോരത്ത് നിന്നും പിറകിലേക്കെടുത്ത കാര്‍ തട്ടി ഇരുചക്രവാഹനയാത്രക്കാരി മരണപ്പെട്ടിരുന്നു. ഇതേ സ്ഥലത്ത് നിന്നും അല്‍പ്പം മാറി വാഴക്കുല കയറ്റിയ ലോറി മറിഞ്ഞതും തൊട്ടടുത്ത മാസങ്ങളായിരുന്നു.
അതുകൊണ്ട് തന്നെ ആവശ്യമായ അപകട മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇതുവഴി സഞ്ചരിക്കുന്ന വാഹനങ്ങള്‍ അമിത വേഗതയിലാണ് പോകുന്നതെന്നും മിക്ക അപകടങ്ങളും സംഭവിച്ചത് ഇതിനാലാണന്നും വ്യാപാരി ഉടമകള്‍ സാക്ഷ്യപ്പെടുത്തുന്നു. അമിത വേഗത നിയന്ത്രിക്കുന്നതിന് വഴിയോരത്ത് ക്യാമറ സ്ഥാപിക്കണമെന്നും അപകടമേഖലകള്‍ പാതയോരത്ത് രേഖപ്പെടുത്തണമെന്നും ആവശ്യം ശക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."