HOME
DETAILS
MAL
ജനകീയ കമ്മറ്റിയും ഏഴംഗ എക്സിക്യുട്ടിവ് കമ്മറ്റിയും രൂപീകരിച്ചു
backup
July 31 2017 | 23:07 PM
ശ്രികണ്ഠപുരം: ചെങ്ങളായി പഞ്ചായത്തിലെ ചുഴലി മാവിലേരിയില്‍ അനധികൃത പന്നിഫാമിനെതിരെ നാട്ടുകാര്‍ പ്രതിഷേധത്തില്‍.
എഴുപത് പന്നികളെ വളര്‍ത്തുന്ന ഈ ഫാമിനു ചുറ്റും മാലിന്യം നിറഞ്ഞിരിക്കുകയാണ്. അറവുമാലിന്യങ്ങള്‍ പന്നികള്‍ക്ക് ഭക്ഷണത്തിനായി കൊണ്ടുവന്നതു കാരണം ഇവിടെ കടുത്ത ദുര്‍ഗന്ധമാണുള്ളത്. സ്വകാര്യ വ്യക്തി നടത്തുന്ന ഈ ഫാം 2009ല്‍ തലശ്ശേരി ആര്.ഡി.ഒ കോടതി അടച്ചു പൂട്ടാന്‍ ഉത്തരവിട്ടിരുന്നു. പഞ്ചായത്തും ആരോഗ്യവകുപ്പും അടച്ചു പൂട്ടാന്‍ നോട്ടിസും നല്‍കിയിരുന്നു. എന്നിട്ടും ഫാം തുടരുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇതിനെതിരേ വിപുലമായ ജനകീയ കമ്മറ്റിയും ഏഴംഗ എക്സിക്യുട്ടിവ് കമ്മറ്റിയും രൂപീകരിച്ചു. വി. ഭാസ്ക്കരന്‍, കെ.പി റംലത്ത്, പി. പ്രകാശന്, ജോസഫ് ജോര്‍ജ്, വി.എ അഗസ്റ്റിന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."