HOME
DETAILS
MAL
വിവരവകാശമറുപടി അപൂര്‍ണം: കലക്ടര്‍ക്ക് പരാതി നല്കി
backup
July 31 2017 | 23:07 PM
പയ്യന്നൂര്‍: വിവരാവകാശ നിയമപ്രകാരം അപൂര്‍ണമായി മറുപടി കൊടുക്കരുതെന്ന് നിയമമുള്ളപ്പോള്‍ അത്തരത്തില്‍ മറുപടി കൊടുത്ത പി.ഡബ്ല്യു.ഡി അസി. എന്ജിനിയര്ക്കെതിരേ മുഖ്യ വിവരാവകാശ ഓഫിസര്‍ക്കും കലക്ടര്‍ക്കും പരാതി നല്കി. പെരുമ്പയില്‍ നടന്ന അനധികൃത മരംമുറിയുമായി ബന്ധപ്പെട്ടും പെരുമ്പ പാലത്തിനടുത്തുള്ള ഹൈവേ ഭൂമിയില്‍ സ്വകാര്യ വ്യക്തി നടത്തിയ കയ്യേറ്റത്തെകുറിച്ചും മലബാര്‍ പരിസ്ഥിതി സമിതിയുടെ കത്തിനാണ് ഹൈവേ വിഭാഗം പയ്യന്നൂര്‍ അസി. എന്‍ജിനിയര്‍ ചട്ടവിരുദ്ധ മറുപടി നല്‍കിയത്. പെരുമ്പ പാലത്തിനടുത്ത് ദേശീയപാതയുടെ ഭൂമിയും സ്വകാര്യ ഭൂമിയും തമ്മിലുള്ള അതിര്‍ത്തി സംബന്ധിച്ച് ആവശ്യപ്പെട്ട മൂന്ന് രേഖകള്‍ക്കാണ് ഒറ്റവാക്കില്‍, ലെറ്റര്‍ നമ്പര്‍ എ.ഇഎന്‍.എച്ച്പി.എന്‍.ആര്ര്.ടി.ഐ 201718212017 പ്രകാരം ലഭ്യമല്ല എന്ന് മറുപടി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."