പ്രതിഷേധപ്രകടനത്തിന് നേരെ കല്ലേറ്: ഒരാള്‍ക്ക് പരുക്ക്
പാനൂര്‍: പാറാട്ട് ബി.ജെ.പി നടത്തിയ പ്രതിഷേധ പ്രകടനത്തിന് നേരെ ഉണ്ടായ കല്ലേറില്‍ ഒരാള്‍ക്ക് പരുക്ക്. കല്ലെറിഞ്ഞത് സി.പി.എം പ്രവര്‍ത്തകരെന്ന് ബി.ജെ.പി നേതൃത്വം ആരോപിച്ചു.
ബി.ജെ.പി പ്രവര്‍ത്തകനായ കെ.പി വിനീഷിനാണ് (21) തലയ്ക്ക് പരുക്കേറ്റത്. ഇയാളെ പാനൂര്‍ ഗവ:ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം. ഞായറാഴ്ച രാത്രി കുന്നോത്തുപറമ്പില്‍ സി.പി.എം നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ചാണ് പ്രകടനം നടത്തിയത്. പാറാട് കുന്നോത്തുപറമ്പ് റോഡിലെ സര്‍വിസ് സ്റ്റേഷന് പരിസരത്ത് വെച്ചാണ് കല്ലേറും അക്രമവും നടന്നത്. പ്രകടനത്തോടൊപ്പം മൂന്നു വണ്ടി പൊലിസുമുണ്ടായിരുന്നു. പൊലിസ് ലാത്തി വീശിയാണ് സംഘര്‍ഷത്തില്‍ അയവു വരുത്തിയത്. കഴിഞ്ഞ ദിവസം കുന്നോത്തുപറമ്പില്‍ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനും മര്‍ദനമേറ്റിരുന്നു. കുന്നോത്തുപറമ്പിലെ വടക്കയില്‍ ബാലന്റെ മകന് ഷിജിലിനാണ് മര്‍ദനമേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .സിപി.എമ്മുകാര്‍ മര്‍ദിച്ചതായാണ് പരാതി. ഇരു സംഭവങ്ങളിലും കൊളവല്ലൂര്‍ പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."