ആ പണം ഞങ്ങള്‍ക്കു വേണ്ട, ദാദ്രി കേസ് അന്വേഷിച്ചതിനാലാണ് സുബോധ് കൊല്ലപ്പെട്ടത്: യോഗി സർക്കാരിന്‍റെ 40 ലക്ഷം രൂപ വേണ്ടെന്ന് സഹോദരി
ന്യൂഡല്‍ഹി: തിങ്കളാഴ്ച ബുലന്ദ്ഷഹറില്‍ സംഘപരിവാര്‍ കൊലപ്പെടുത്തിയ പൊലിസ് ഇന്‍സ്‌പെക്ടര്‍ സുബോദ കുമാര്‍ സിങ്ങിന്റെ കൊലപാതകത്തിനു പിന്നില്‍ വന്‍ഗൂഢാലോചനയുണ്ടെന്ന് കുടുംബം ആരോപിച്ചു. ദാദ്രിയില്‍ ബീഫ് കൈവശം വച്ചെന്നാരോപിച്ച് മുഹമ്മദ് അഖ്‌ലാക് എന്ന മധ്യവയസ്‌കനെ തല്ലിക്കൊന്ന കേസ് അന്വേഷിച്ചതിനാലാണ് സുബോധ് കുമാര്‍ കൊല്ലപ്പെട്ടതെന്ന് സഹോദരി സരോജ് സിങ് ചൗഹാന്‍ പറഞ്ഞു.
കൊലപാതകത്തിനുപിന്നില്‍ വന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അവര്‍ ആരോപിച്ചു. ദാദ്രി കേസ് അന്വേഷിച്ചതു കൊണ്ട് തന്നെയാണ് സുബോധ് കൊല്ലപ്പെട്ടത്. എന്തുകൊണ്ടാണ് എന്റെ സഹോദരന്‍ മാത്രം പൊലിസ് ജീപ്പില്‍ തനിച്ചായി? സംഭവത്തില്‍ പൊലിസിനും പങ്കുണ്ടെന്നു സംശയിക്കേണ്ടിയിരിക്കുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എപ്പോഴും പശു പശു പശു എന്നു മാത്രം പറഞ്ഞു നടക്കുകാണ്.
മരണത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച 40 ലക്ഷം രൂപ ഞങ്ങള്‍ക്കു വേണ്ടെന്നും അവര്‍ പറഞ്ഞു. ഒരു അമ്പതിനായിരമോ 50 ലക്ഷമോ കിട്ടിയത് കൊണ്ട് ഞങ്ങള്‍ക്ക് എന്തുനേട്ടം. സുബോധിന് ബഹുമതിയാണ് വേണ്ടത്. അതിനാല്‍ സുബോധിനെ രക്തസാക്ഷിയായി പ്രഖ്യാപിച്ച് അദ്ദേഹത്തിന്റെ പേരില്‍ സ്മാരകം നിര്‍മിക്കണമെന്നും സഹോദരി ആവശ്യപ്പെട്ടു. അച്ഛന്‍ എല്ലാ മതങ്ങളെയും ആദരിക്കാനും മതേതരമൂല്യങ്ങള്‍ മുറുകെ പിടിച്ചു ജീവിക്കാനും ഞങ്ങളെ പഠിപ്പിച്ചുവെന്നും സുബോധ് കുമാര്‍ സിങ്ങിന്റെ മകന്‍ അഭിഷേക് കുമാറും പറഞ്ഞിരുന്നു.
കൂടുതല്‍ വായിക്കുക>>> ബുലന്ദ്ഷഹര്‍ സംഭവത്തിനു പിന്നില്‍ വന്‍ ഗൂഢാലോചന!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."