കണ്ണീരണിഞ്ഞ് ഉള്ളി കര്‍ഷകര്‍: മധ്യപ്രദേശില്‍ കിലോയ്ക്ക് 50 പൈസ!
നീമുച്ച്: തെരഞ്ഞെടുപ്പ് കാലമായിട്ടുപോലും മധ്യപ്രദേശില്‍ കര്‍ഷകര്‍ക്ക് രക്ഷയില്ല. വിളയുടെ വില ഗണ്യമായി കുറഞ്ഞുപോയതിനാല്‍ കര്‍ഷകര്‍ എല്ലാം ഉപേക്ഷിക്കുന്ന സാഹചര്യമാണ്.
ഉള്ളി, വെളുത്തുള്ളി തുടങ്ങി വിളഞ്ഞുനില്ക്കുന്നവയ്ക്കെല്ലാം മാര്‍ക്കറ്റില്‍ വില ഇടിഞ്ഞ് ഏറ്റവും അടിയിലെത്തിയിരിക്കുകയാണ്.
മാല്‍വേ മേഖലയിലെ പ്രധാന കൃഷി മണ്ടിയായ നീമുച്ചില്‍ ഞായറാഴ്ച ഉള്ളി വില്‍ക്കുന്നത് കിലോയ്ക്ക് വെറും 50 പൈസയ്ക്കാണ്. വെളുത്തുള്ളിയ്ക്ക് കിലോ രണ്ടു രൂപയും.
വായ്പയെടുത്ത് വഴുതന കൃഷിചെയ്തു; കിട്ടിയത് കിലോയ്ക്ക് 20 പൈസ മാത്രം, വേരോടെ പിഴുതെറിഞ്ഞ് നശിപ്പിച്ചു
കഴിഞ്ഞ കുറച്ചു മാസങ്ങളായി ശക്തമായ പ്രക്ഷോഭമാണ് കര്‍ഷകര്‍ നടത്തിവരുന്നത്. മഹാരാഷ്ട്രയിലും സ്ഥിതി സമാനമാണ്. ബാങ്കില്‍ നിന്ന് വായ്പയെടുത്ത് കൃഷിയിറക്കിയ കര്ഷകന് വഴുതനയ്ക്കു ലഭിച്ചത് കിലോയ്ക്ക് വെറും 20 പൈസ മാത്രമാണ്. ഇതില്‍ തളര്‍ന്ന കര്‍ഷകര്‍ എല്ലാം വെട്ടിനശിപ്പിക്കുകയും ചെയ്തു.
മുടക്കിയ മുതല്‍ പോലും തിരിച്ചുപിടിക്കാനാവാതെ ബുദ്ധിമുട്ടുകയാണ് കര്‍ഷകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."