HOME
DETAILS

അധികൃതരുടെ അനാസ്ഥ:പഴശ്ശി പുഴയില്‍ അനധികൃത മണല്‍വാരല്‍ വ്യാപകം

  
backup
July 31 2017 | 23:07 PM

%e0%b4%85%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83%e0%b4%a4%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%85%e0%b4%a8%e0%b4%be%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%aa%e0%b4%b4%e0%b4%b6%e0%b5%8d%e0%b4%b6%e0%b4%bf

ഇരിട്ടി: പഴശ്ശി പുഴയില്‍ വ്യാപകമായി മണല്‍വാരുന്നതായി പരാതി. കനത്ത മഴയെ തുടര്‍ന്നാണ് പഴശ്ശി ജലസംഭരണിയിലെ വെള്ളം പൂര്‍ണമായും തുറന്നുവിട്ടത്. 

ലക്ഷക്കണക്കിനു രൂപയുടെ മണല്‍ ഇതിനകം തന്നെ വാരികടത്തിയതായാണു നാട്ടുകാര്‍ ആരോപിക്കുന്നത്.സാധാരണക്കാരടക്കം വീട് നിര്‍മാണത്തിനു മണലിനായി പരക്കം പായുമ്പോഴാണു മണല്‍ മാഫിയകള്‍ രാത്രിയുടെ മറവില്‍ അനധികൃതമായി മണല്‍ വാരി കടത്തുന്നത്. മുന്‍പ് പരസ്യലേലം ചെയ്തു കരാറുകാര്‍ക്കു ലേലത്തിലൂടെ മണല്‍വാരാന്‍ അനുവാദം നല്‍കിയിരുന്നു. നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍പറത്തി നിയമവിരുദ്ധമായി അനുവദിച്ചതിനേക്കാള്‍ അളവില്‍കൂടുതല്‍ മണല്‍ വാരി കടത്തിയതിനെ തുടര്‍ന്നു സര്‍ക്കാര്‍ ഇടപെട്ട് ലേല നടപടികള്‍ റദ്ദാക്കി മണല്‍വാരല്‍ നിരോധിച്ചിരുന്നു.
മണല്‍ക്ഷാമം രൂക്ഷമായതോടെ ലേല നടപടികള്‍ പൂര്‍ണമായും ഒഴിവാക്കി കര്‍ശന നിയന്ത്രണങ്ങളോടെ പൊതുമേഖലാ സ്ഥാപനമായ കെംന്റലിനു പഴശ്ശി പുഴയിലെ കടവുകളില്‍ മണല്‍ വാരാനുള്ള അനുവാദം നല്‍കിയിരുന്നു. ഇത് ഇ- മണല്‍ പദ്ധതി പ്രകാരം ഭവന നിര്‍മാണത്തിനായി മണലിന് അപേക്ഷ നല്‍കിയവര്‍ക്കു ടോക്കണ്‍ സമ്പ്രദായത്തിലൂടെ നല്‍കാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നത്.
എന്നാല്‍ പഴശ്ശി ഇറിഗേഷനിലെ ചില ഉദ്യോഗസ്ഥരും മണല്‍ മാഫിയകളും ഒത്തുകളിച്ച് ഈ സമ്പ്രദായം അട്ടിമറിക്കുകയായിരുന്നു. അതിനാല്‍ ഈ പദ്ധതിയും സര്‍ക്കാര്‍ ഉപേക്ഷിച്ചു. പിന്നീട് സംസ്ഥാന സര്‍ക്കാരോ ജലസേചന വകുപ്പോ ജില്ലാ ഭരണകൂടമോ പഴശ്ശി പുഴയിലെ മണല്‍വാരി ആവശ്യക്കാര്‍ക്കു നല്‍കാനുള്ള അനുകൂല തീരുമാനം കൈകൊള്ളാന്‍ തയാറായില്ല. ഇതിന്റെ മറവിലാണു പഴശ്ശി ഡാമിന്റെ തീരംമുതല്‍ പെരുവംപറമ്പ് വരെയുള്ള പ്രദേശങ്ങളില്‍ നിന്നു രാത്രി കാലങ്ങളില്‍ അനധികൃതമായി മണല്‍ വാരികടത്തുന്നത്. സര്‍ക്കാര്‍ ഖജനാവിലേക്കു ലഭിക്കേണ്ട ലക്ഷക്കണക്കിനു വരുമാനമാണു മണല്‍ മാഫിയകള്‍ കൊയ്യുന്നത്.
പടിയൂര്‍, പായം, കീഴൂര്‍ വില്ലേജുകളിലായി 22ഓളം കടവുകളിലാണു നിയമപരമായി മണല്‍ വാരാറുള്ളത്. അനധികൃത കടവുകളുടെ എണ്ണം ഇതിന്റെ പതിന്‍മടങ്ങാണ്. ഈ കടവുകളിലെല്ലാം രാത്രികാലങ്ങളില്‍ പുലര്‍ച്ചെ വരെ മണല്‍ മാഫിയകളുടെ നേതൃത്വത്തില്‍ മണല്‍വാരി കടത്തുന്നുണ്ട്.
അനധികൃത മണല്‍വാരലിനെതിരേ നിരവധി പരാതികള്‍ പല സന്നദ്ധസംഘടനകളും രേഖാമൂലം ബന്ധപ്പെട്ടവര്‍ക്കു നല്‍കിയിട്ടും നടപടി സ്വീകരിക്കുന്നതിനോ അനധികൃത മണല്‍വാരല്‍ തടയുന്നതിനോ ബന്ധപ്പെട്ടവര്‍ തയാറായിട്ടില്ല.
മണല്‍മാഫിയകളില്‍ നിന്നു ലക്ഷക്കണക്കിനു രൂപ കൈപ്പറ്റി ചില ഉദ്യോഗസ്ഥര്‍ അനധികൃതമായുള്ള മണല്‍വാരലിനു കൂട്ടുനില്‍ക്കുന്നതായും ആരോപണമുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.എഫ്.ഐ.ഒ നടപടിയില്‍ പുതുതായി ഒന്നുമില്ല; ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടന്നുവെന്ന വാദം പൊളിഞ്ഞു: മുഹമ്മദ് റിയാസ്

Kerala
  •  2 months ago
No Image

ആലപ്പുഴയില്‍ വിജയദശമി ആഘോഷങ്ങള്‍ക്കിടെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയുടെ മുടി മുറിച്ചു; പരാതിയുമായി കുടുംബം

Kerala
  •  2 months ago
No Image

ന്യൂനമര്‍ദ്ദം: സംസഥാനത്ത് മഴ ശക്തമാകും, എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

'മദ്രസകള്‍ അടച്ചുപൂട്ടും, ഇല്ലെങ്കില്‍ മറ്റു വഴികള്‍ തേടും' ആവര്‍ത്തിച്ച് പ്രിയങ്ക് കാന്‍ഗോ

National
  •  2 months ago
No Image

മൊകേരി കോളജിലെ കൊലവിളി മുദ്രാവാക്യം; 60 ഓളം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

പട്ടിണിക്കിട്ടും കൊന്നൊടുക്കി ഇസ്‌റാഈല്‍; ഉപരോധം മൂലം ഒരാഴ്ചക്കിടെ ഗസ്സയില്‍ വിശന്നു മരിച്ചത് 200ലേറെ ഫലസ്തീനികള്‍

International
  •  2 months ago
No Image

മാസപ്പടി വിവാദത്തില്‍ നിര്‍ണായക നടപടി; വീണ വിജയന്റെ മൊഴിയെടുത്ത് എസ്.എഫ്.ഐ.ഒ

Kerala
  •  2 months ago
No Image

ദേശീയപാത നിര്‍മാണത്തിനെടുത്ത കുഴിയില്‍ വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

'ആരെങ്കിലും മോശമായി ശരീരത്തില്‍ തൊട്ടാല്‍ കൈ വെട്ടണം' വിജയ ദശമി ദിനത്തില്‍ പെണ്‍കുട്ടികള്‍ക്ക് വാള്‍ വിതരണം ചെയ്ത്  ബി.ജെ.പി എം.എല്‍.എ

National
  •  2 months ago
No Image

മദ്രസകള്‍ അടച്ചു പൂട്ടണമെന്ന നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം ശക്തം; രൂക്ഷ വിമര്‍ശനവുമായി അഖിലേഷും യു.പി കോണ്‍ഗ്രസും

National
  •  2 months ago