സംഗീതം കാലത്തിനൊത്ത് മാറി, മൗലികതയും പൂര്‍ണതയും ഇല്ലാതായി: ആനന്ദ്ജി
കോഴിക്കോട്: കാലത്തിനൊപ്പം സംഗീതത്തിലും മാറ്റങ്ങള്‍ വന്നു. അതില്‍ നല്ലതും ചീത്തയുമുണ്ട്. നാലു പതിറ്റാണ്ടോളം ബോളിവുഡ് ഹിറ്റ് ഗാനങ്ങളുടെ സംഗീത സംവിധായക ജോഡികളായിരുന്ന കല്യാണ്‍ജി ആനന്ദ്ജി സഹോദരന്‍മാരിലെ ആനന്ദ്ജി പറയുന്നു.
സാങ്കേതിക സൗകര്യങ്ങള്‍ വര്‍ധിച്ചതോടെ സംഗീതത്തില്‍ എല്ലാം എളുപ്പമായെങ്കിലും അതിന്റെ മൗലികതയും പൂര്‍ണതയും നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് പ്രസ് ക്ലബില്‍ മാധ്യമപ്രവര്‍ത്തകരുമായുള്ള മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ആനന്ദ്ജി.
ധാന്യ വ്യാപാര കുടുംബത്തില്‍ നിന്നും സംഗീത, സിനിമാലോകത്തേക്ക് എത്തിയവരാണ് ആനന്ദ്ജിയും സഹോദരനായ കല്യാണ്‍ജിയും. 1958 മുതല്‍ 1990 വരേയുള്ള കാലത്ത് 250 ഓളം സിനിമകള്‍ക്ക് ഇരുവരും ചേര്‍ന്ന് സംഗീതം നല്‍കി.
ഉദിത് നാരായണന്‍, അള്‍ക്കായാഗ്നിക്ക്, സാധന സര്‍ഗം തുടങ്ങി നിരവധി ഗായകര്‍ തങ്ങളിലൂടെ പുറത്തുവന്നതായും അദ്ദേഹം പറഞ്ഞു.
മേരാ ജീവന്‍ കോറാ കാഗസ്, ലൈല ഒ ലൈല, ആപ് ജൈസ കോയി മേരെ സിന്ദഗി, ഡം ഡം ഡിഗാ ഡിഗാ മോസം ഭീഗാ ഭീഗാ തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങള്‍ കല്യാണ്‍ജി ആനന്ദ്ജിമാരുടെതായി പുറത്തിറങ്ങിയിട്ടുണ്ട്. മുഹമ്മദ് റഫി, കിഷോര്‍ കുമാര്‍, മന്നാഡേ, മുകേഷ്, ലത മങ്കേഷ്‌കര്‍, ആഷാ ഭോസ്‌ലെ തുടങ്ങിയ പ്രമുഖ ഗായകരെല്ലാം ഇവരുടെ പാട്ടുകളിലൂടെ പ്രസിദ്ധരായിട്ടുണ്ട്.
കല്യാണ്‍ജി 2000ലാണ് നിര്യാതനായത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അയ്യായിരത്തിലേറെ സംഗീതപരിപാടികള്‍ ആനന്ദ്ജി അവതരിപ്പിച്ചിട്ടുണ്ട്.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്ന ആനന്ദ്ജി കോഴിക്കോട് ഒരു സംഗീത പരിപാടിക്കായി ആദ്യമായി എത്തിയതായിരുന്നു.
മുഖാമുഖത്തില്‍ പ്രസ്‌ക്ലബ് പ്രസിഡന്റ് എം. ഫിറോസ്ഖാന്‍ അധ്യക്ഷനായി. സെക്രട്ടറി പി.എസ് രാഗേഷ്, ആനന്ദ്ജിയുടെ മകന്‍ ധിരന്‍ഷാ, ഗായകന്‍ നയന്‍ജെ ഷാ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."