പ്രളയത്തില്‍ നശിച്ചത് 2,36,649.5 ഹെക്ടര്‍ കൃഷി
തിരുവനന്തപുരം: പ്രളയത്തില്‍ സംസ്ഥാനമൊട്ടാകെ 2,36,649.5 ഹെക്ടര്‍ കൃഷി നശിച്ചുവെന്ന് കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍. കാര്‍ഷിക മേഖലയില്‍ 19,001.84 കോടി രൂപയുടെ നാശനഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. കൃഷി നാശത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇതുവരെ 3,05,964 കര്‍ഷകര്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഇതില്‍ 2,32,966 കര്‍ഷകര്‍ക്ക് എസ്.ഡി.ആര്‍.എഫ് 66.747 കോടി രൂപ ധനസഹായമായി വിതരണം ചെയ്തിട്ടുണ്ട്. ഇതിനു പുറമേ സംസ്ഥാന വിഹിതമായി 2,18,998 കര്‍ഷകര്‍ക്ക് 110.27 കോടി രൂപ വിതരണം ചെയ്തുവെന്നും മന്ത്രി പറഞ്ഞു.
പ്രളയബാധിത ജില്ലകളിലെ കര്‍ഷകരുടെ കാര്‍ഷിക വായ്പകള്‍ പുനക്രമീകരിക്കുന്നതിന് മൊറട്ടോറിയത്തിന്റെ കാലപരിധി കഴിഞ്ഞ ശേഷം ടേം ലോണ്‍ ആക്കിയാല്‍ കൂട്ടുപലിശ ഒഴിവാക്കി സാധാരണ പലിശ മാത്രം ഈടാക്കാനും തിരിച്ചടവ് തുക തവണകളായി അഞ്ച് വര്‍ഷം കൊണ്ട് തിരിച്ചടയ്ക്കാവുന്ന രീതിയില്‍ പുനക്രമീകരിക്കാനും സംസ്ഥാന തല ബാങ്കേഴ്‌സ് സമിതി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."