മുസ്‌ലിം-ദലിത് വിഭാഗങ്ങള്‍ക്കെതിരേ അക്രമം; പ്രധാനമന്ത്രിക്ക് വിമുക്തഭടന്മാര്‍ കത്തയച്ചു
ന്യൂഡല്‍ഹി: രാജ്യത്തെ മുസ്്‌ലിം-ദലിത് വിഭാഗങ്ങള്‍ക്കെതിരായി ഉണ്ടാകുന്ന ആക്രമണം തടയാന്‍ നടപടി ആവശ്യപ്പെട്ട് വിമുക്ത ഭടന്മാര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു.
ഇന്ത്യയില്‍ മുസ്‌ലിം, ദലിത് വിഭാഗങ്ങള്‍ ഭയപ്പാടോടുകൂടിയാണ് ജീവിക്കുന്നതെന്ന് വിമുക്ത ഭടന്മാര്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഔദ്യോഗിക സേവന കാലത്തെല്ലാം രാജ്യത്തിന്റെ സുരക്ഷക്കായാണ് ഞങ്ങള്‍ ജീവിച്ചത്.
ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്കുവേണ്ടി മാത്രം നിലകൊള്ളുന്നവരല്ല സൈനികര്‍. ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന വിധത്തില്‍ സേവനം ചെയ്യുകയെന്നതുമാത്രമായിരുന്നു സൈനികരായിരുന്നപ്പോള്‍ ഞങ്ങളുടെ മുന്‍പിലുണ്ടായിരുന്ന ഏക ലക്ഷ്യമെന്നും 114 വിമുക്ത ഭടന്മാര്‍ ഒപ്പിട്ട കത്തില്‍ പറയുന്നു.
ഇന്ത്യയുടെ ശക്തി അതിന്റെ വൈവിധ്യത്തിലാണ് നിലകൊള്ളുന്നത്. ഭിന്നാഭിപ്രായത്തെ ഒരിക്കലും രാജ്യദ്രോഹമായി കാണരുത്. ജനാധിപത്യത്തിന്റെ അന്തസത്തയാണ് ഇതെല്ലാമെന്ന് തിരിച്ചറിയണം. രാജ്യത്തെ തെരുവുകളില്‍ ജനക്കൂട്ടം നടത്തുന്ന അക്രമപ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ നോട്ട് ഇന്‍ മൈ നെയിം എന്ന പേരില്‍ നടക്കുന്ന പ്രചാരണത്തിന്റെ ഭാഗമായാണ് വിമുക്ത ഭടന്മാര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചത്.
ബീഫ് ഭക്ഷിക്കുന്നവനെന്ന് ആക്രോശിച്ച് ട്രെയിനില്‍ 16കാരനായ മതവിദ്യാര്‍ഥിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തെ തുടര്‍ന്നാണ് നോട്ട് ഇന്‍ മൈ നെയിം എന്ന പേരില്‍ രാജ്യത്താകമാനം പ്രതിഷേധം തുടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."