ലണ്ടന്‍ ബ്രിഡ്ജ് ആക്രമണം; പ്രതി ഐ.എസ് ബന്ധമുള്ളയാള്‍
ലണ്ടന്‍: ബ്രിട്ടനിലെ പ്രശസ്തമായ ലണ്ടന്‍ ബ്രിഡ്ജില്‍ രണ്ടുപേരെ കൊലപ്പെടുത്തിയയാള്‍ക്ക് ഐ.എസ് ബന്ധമെന്ന് റിപ്പോര്‍ട്ട്. പരോളിലിറങ്ങി അക്രമം നടത്തിയ ഇയാള്‍ കുപ്രസിദ്ധ ഐ.എസ് ബന്ധമുള്ള പ്രഭാഷകനായ അന്ജേം ചൗഥരിയുടെ വിദ്യാര്‍ഥിയാണെന്ന് പറയപ്പെടുന്നു.
അന്ജേം ചൗഥരിയുടെ ഫോണ്‍ നമ്പര്‍ ഇയാളുടെ ഫോണില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
28കാരനായ ഉസ്മാന്‍ഖാനാണ് കത്തിയുപയോഗിച്ച് ലണ്ടന്‍ ബ്രിഡ്ജില്‍ രണ്ടുപേരെ കുത്തിക്കൊന്നത്. അക്രമിയെ കൈകാര്യം ചെയ്യുന്നതിനിടെ നിരവധിപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഒടുവില്‍ സ്ഥലത്തെത്തിയ പൊലിസ് ഇയാളെ വെടിവച്ചു കൊല്ലുകയായിരുന്നു.
2012ല്‍ ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ബോംബുവയ്ക്കാന്‍ പദ്ധതിയിട്ടതിന് ഏഴുവര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ട ഇയാള്‍ 2018 ഡിസംബറിലാണ് പരോളില്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്.
ഇയാള്‍ക്ക് പാക് ബന്ധമുള്ളതായും കണ്ടെത്തിയിട്ടുണ്ട്. പാക് അധീന കശ്മിരില്‍ ഉസ്മാന്ഖാന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഒരു ഭീകരപരിശീലന ക്യാംപുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇവിടെ ബ്രിട്ടനിലെ യുവാക്കളെ കൊണ്ടുവന്ന് പരിശീലനം നല്കാന് പദ്ധതിയിട്ടതായി കരുതുന്നു. ബ്രിട്ടിഷ് പാര്‍ലമെന്റ് മുംബൈ ഭീകരാക്രമണ രീതിയില്‍ തകര്‍ക്കാന്‍ ഇയാള്‍ പദ്ധതിയിട്ടതായും സൂചനയുണ്ട്.
പ്രതി കൂടുതല്‍ പേരെ ആക്രമിക്കുന്നതിനു മുന്‍പ് കത്തി പിടിച്ചുവാങ്ങിയ ആളുകളെ ലണ്ടന്‍ മേയര്‍ സാദിഖ് ഖാനും പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും അഭിനന്ദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."