പാക് ഇടക്കാല പ്രധാനമന്ത്രിക്കെതിരേ 220 ബില്യന്‍ രൂപയുടെ അഴിമതിക്കേസ്
ഇസ്‌ലാമാബാദ്: പാക് ഇടക്കാല പ്രധാനമന്ത്രിക്കെതിരേ 220 ബില്യന്‍ രൂപയുടെ അഴിമതിയാരോപണം. ഇന്ന് പ്രധാനമന്ത്രിയായി തെരഞ്ഞടുക്കാനിരിക്കുന്ന ശാഹിദ് ഖാഖന്‍ അബ്ബാസിക്കേതിരേയാണ് ദ്രവീകൃത പ്രകൃത വാതക (എല്‍.എന്‍.ജി) ഇറക്കുമതിയുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം ഉന്നയിക്കപ്പെട്ടിരിക്കുന്നത്. 2015ലെ പരാതിയുടെ അടിസ്ഥാനത്തില്‍ പാകിസ്താന്‍ നാഷനല്‍ എക്കൗണ്ടബിലിറ്റി ബ്യൂറോ ആണ് അന്വേഷണം നടത്തുന്നതെന്ന് പാകിസ്താന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പെട്രോളിയം പ്രകൃതി വിഭവ മന്ത്രിയായിരിക്കെ അബ്ബാസ് സ്വകാര്യ ദ്രവീകൃത പ്രകൃതി വാതക ഏജന്‍സിയുമായി നടത്തിയ അഴിമതിയിലാണ് അന്വേഷണം നടക്കുന്നതെന്നും ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. അബ്ബാസിനു പുറമെ മുന്‍ പെട്രോളിയം സെക്രട്ടറി ആബിദ് സഈദ്, ഇന്റര്‍സ്റ്റേറ്റ് ഗ്യാസ് സിസ്റ്റം ( ഐ.എസ്.ജി.എസ്) മാനേജിങ് ഡയരക്ടര്‍ മോബിന്‍ സൗലത്ത്, സ്വകാര്വ ഗ്യാസ് ഏജന്‍സിയായ എന്‍ഗ്രോ ചീഫ് എക്‌സിക്യുട്ടീവ് ഓഫിസര്‍ ഇമ്രാനുല്‍ ഹഖ് സൂയി സൗത്തേണ്‍ ഗ്യാസ് കമ്പനി (എസ്.എസ്.ജി.സി), മുന്‍ എം.ഡി സുഹൈര്‍ അഹ്മദ് സിദ്ദീഖി എന്നിവര്‍ക്കെതിരേയും അന്വേഷണം നടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
2013ല്‍ എലങ്കി ടെര്‍മിനല്‍ എന്ന കമ്പനിയുമായി ചേര്‍ന്ന് അബ്ബാസ് ഉള്‍പ്പെടെയുള്ളവര്‍ ദ്രവീകൃത പ്രകൃതി വാതകത്തിലെ ഇറക്കുമതിയിലും വിതരണത്തിലും അഴിമതി നടത്തിയെന്നും ഇത് പബ്ലിക് പ്രോക്കുര്‍മെന്റ് റഗുലേറ്ററി അതോറിറ്റി (പി.പി.ആര്‍.എ) നിയമത്തിന് എതിരാണെന്നാണ് നഷനല്‍ എക്കൗണ്ടബിലിറ്റി ബ്യൂറോയുടെ രേഖകളില്‍ പറയുന്നത്.
ഈ കേസ് 2015 ജൂലൈ 29 രജിസ്റ്റര്‍ ചെയ്തതാണെന്നും അന്വേഷണം പൂര്‍ത്തിയാകാന്‍ പത്ത് മാസം എടുക്കുമെന്ന് നാഷനല്‍ പബ്ലിക്ക് എക്കൗണ്ടബിലിറ്റി ബ്യൂറോ ചെയര്‍മാന്‍ ഖമര്‍ സമാന്‍ ചൗധരി പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ഊര്‍ജ വിതരണ പ്ലാനിങ് കമ്മിഷന്‍ മുന്‍ അംഗവും എസ്.എസ്.ജി.സി ഡയരകടറുമായിരുന്ന ശാഹിദ് സത്താര്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ പരാതിയിലാണ് അബ്ബാസ് ഉള്‍പ്പെടെയുള്ളവര്‍ക്ക് അന്വേഷണം നടക്കുന്നത്. നവാസ് ശരീഫിനെതിരേയുണ്ടായ അഴിമതി ആരോപണവും അന്വേഷിച്ചിരുന്നത് നാഷനല്‍ എക്കൗണ്ടിബിലിറ്റി ബ്യൂറോ ആയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."