ജനപ്രതിനിധികള്‍ക്കെതിരായ കേസ്: കേരളത്തില്‍ പ്രത്യേക കോടതികള്‍ സ്ഥാപിക്കണമെന്ന് സുപ്രിംകോടതി
ന്യൂഡല്‍ഹി: എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കുമെതിരായ കേസുകള്‍ നടത്താനായി പ്രത്യേക വിചാരണാകോടതികള്‍ സ്ഥാപിക്കണമെന്ന് കേരളത്തോടും ബിഹാറിനോടും സുപ്രിംകോടതി ആവശ്യപ്പെട്ടു.
ക്രിമിനല്‍ കേസുകളുടെ വിചാരണയ്ക്കായി സാധ്യമായതത്രയും പ്രത്യേക കോടതികള്‍ സ്ഥാപിക്കാന്‍ ഹൈക്കോടതികള്‍ക്കാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് നിര്‍ദേശം നല്‍കിയത്. സെഷന്‍സ്, മജിസ്‌ട്രേറ്റ് കോടതികളെ ഇതിനായി വിനിയോഗിക്കണം. കഴിയുന്നത്ര കേസുകള്‍ സെഷന്‍സ്, മജിസ്‌ട്രേറ്റ് കോടതികള്‍ക്കു വീതിച്ചുനല്‍കണമെന്നാണ് നിര്‍ദേശം. കേരളാ, പറ്റ്‌നാ ഹൈക്കോടതികള്‍ ഈ ഉത്തരവ് ആദ്യഘട്ടത്തില്‍ നടപ്പാക്കണം. ജീവപര്യന്തം ശിക്ഷയുള്ള കേസുകള്‍ക്ക് മുന്‍ഗണന നല്‍കണം. ഉത്തരവ് നടപ്പാക്കിയെന്ന് ഈ രണ്ടുഹൈക്കോടതികളും ഈ മാസം 14ന് അറിയിക്കാനും സുപ്രിംകോടതി നിര്‍ദേശിച്ചു.
അന്ന് വീണ്ടും കേസ് പരിഗണിക്കും. ക്രിമനല്‍ കേസുകളില്‍ പ്രതിയായ രാഷ്ട്രീയക്കാര്‍ക്കു ജീവിതാന്ത്യം വരെ വിലക്കേര്‍പ്പെടുത്തുന്നതു സംബന്ധിച്ച കേസാണ് ഇക്കാര്യത്തില്‍ ചീഫ്ജസ്റ്റിസിന്റെ ബെഞ്ച് മുന്‍പാകെയുള്ളത്.
അതേസമയം, കേരളത്തില്‍ നിന്നുള്ള എം.പിമാരും എം.എല്‍.എമാരും ഉള്‍പ്പെട്ട 312 കേസുകളാണ് നിലവിലുള്ളതെന്ന് കേസിലെ അമിക്കസ് ക്യുറി വിജയ് ഹന്‍സാരിയ സുപ്രിംകോടതിയെ അറിയിച്ചു. ഇവയില്‍ ഒന്‍പത് കേസുകള്‍ ജില്ലാ കോടതിയുടെയും 10 എണ്ണം സെഷന്‍സ് കോടതിയുടെയും 299 എണ്ണം മജിസ്‌ട്രേറ്റ് കോടതിയുടെയും പരിഗണനയിലാണ്. ഇന്ത്യയില്‍ മൊത്തത്തില്‍ എം.പിമാരും എം.എല്‍.എമാരും പ്രതികളായ 4122 ക്രിമിനല്‍ കേസുകളാണ് ഉള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."