ആസ്റ്റര്‍ മിംസ് ഇനി ക്വാളിറ്റി പ്രമോഷന് കേന്ദ്രം
കോഴിക്കോട്: എന്‍.എ.ബി.എച്ച് അംഗീകാരമുള്ള ആശുപത്രികളുടെ ദേശീയ സംഘടനയായ കണ്‍സോര്‍ഷ്യം ഓഫ് അക്രഡിറ്റഡ് ഹെല്‍ത്ത്കെയര്‍ ഓര്‍ഗനൈസേഷന്റെ ക്വാളിറ്റി പ്രമോഷന് കേന്ദ്രമായി കോഴിക്കോട് ആസ്റ്റര്‍ മിംസിനെ അംഗീകരിച്ചു. എന്‍.എ.ബി.എച്ച് അംഗീകാരം നേടിയെടുക്കാന്‍ മറ്റ് ആശുപത്രികള്‍ക്ക് ക്വാളിറ്റി പ്രമോഷന് കേന്ദ്രം പിന്തുണ നല്‍കും. ഇന്ത്യയിലൊട്ടാകെ 11 ക്വാളിറ്റി പ്രമോഷന് കേന്ദ്രങ്ങള്‍ മാത്രമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
എന്‍.എ.ബി.എച്ച് ക്വാളിറ്റി പ്രമോഷന് കേന്ദ്രത്തിനുള്ള സര്‍ട്ടിഫിക്കറ്റ് കണ്‍സോര്‍ഷ്യം ഓഫ് അക്രഡിറ്റഡ് ഹെല്‍ത്ത്കെയര്‍ ഓര്ഗനൈസേഷന് പ്രസിഡന്റ് ഡോ. വിജയ് അഗര്‍വാള്‍ ആസ്റ്റര്‍ മിംസ് ക്വാളിറ്റി അഷ്വറന്‍സ് വിഭാഗം മേധാവി ഡോ. ഏബ്രാഹാം മാമ്മന്‍ കൈമാറി. വടക്കന്‍ മലബാറില്‍ ക്വാളിറ്റി പ്രമോഷന് കേന്ദ്രമായി തിരഞ്ഞെടുത്ത ആദ്യത്തെ ആശുപത്രിയാണ് കോഴിക്കോട് ആസ്റ്റര്‍ മിംസെന്ന് ഡോ. വിജയ് അഗര്‍വാള്‍ പറഞ്ഞു. ആസ്റ്റര്‍ മിംസിന് ഇത് അഭിമാനകരമായ നിമിഷമാണെന്ന് ഡോ. ഏബ്രാഹാം മാമ്മന്‍ അഭിപ്രായപ്പെട്ടു. ഡോ. പി.എന്‍ അജിത, ഡോ. നരേന്ദ്ര നാഥ് ജെന, ഡോ. ഫാബിത് മൊയ്തീന് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."