ഖഷോഗി വധം: സി.ഐ.എയുടെ കണ്ടെത്തലുകള്‍ യു.എസ് സെനറ്റില്‍ വിശദീകരിക്കും
വാഷിങ്ടണ്‍: സഊദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തില്‍ തങ്ങളുടെ കണ്ടെത്തലുകള്‍ സി.ഐ.എ തലവന്‍ ഗിന ഹാസ്പല്‍ യു.എസ് സെനറ്റില്‍ വിശദീകരിക്കും. കഴിഞ്ഞയാഴ്ചത്തെ സെനറ്റ് യോഗത്തില്‍ കൊലപാതകവുമായി ബന്ധപ്പെട്ട വിശദീകരണം നല്‍കാന്‍ ഗിന ഹാസ്പല്‍ ഹാജരാകാതിരുന്നതു സെനറ്റ് അംഗങ്ങള്‍ക്കിടയില്‍ അമര്‍ഷത്തിനിടയാക്കിയിരുന്നു.
ഖഷോഗിയുടെ കൊലപാതകത്തില്‍ സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനു പങ്കുണ്ടെന്ന നിഗമനത്തില്‍ സി.ഐ.എ എത്തിച്ചേര്‍ന്നെന്നു യു.എസ് മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒക്ടോബര്‍ രണ്ടിനു നടന്ന കൊലപാതകത്തില്‍ യു.എസിലെ സഊദി അംബാസിഡറായ സഊദ് അല്‍ ഖഹ്താനി പങ്കാളിയായതിനു തെളിവുണ്ടെന്നും അദ്ദേഹം കിരീടാവകാശിക്കു സന്ദേശങ്ങള്‍ കൈമാറിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍, സി.ഐ.എയുടെ കണ്ടെത്തലുകള്‍ അന്തിമമല്ലെന്നു യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നവംബര്‍ 20നു പറഞ്ഞിരുന്നു. സി.ഐ.എ റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ ഗിന ഹാസ്പല്‍ അമര്‍ഷം പ്രകടിപ്പിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."