ലഹരി ഉപയോഗത്തില്‍ കേരളം രണ്ടാം സ്ഥാനത്ത്: ഋഷിരാജ് സിങ്
കൊടിയത്തൂര്‍: ലഹരി വസ്തുക്കളുടെ ഉപയോഗത്തില്‍ കേരളം രാജ്യത്ത് തന്നെ രണ്ടാം സ്ഥാനത്താണെന്ന് സംസ്ഥാന എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് ഐ.പി.എസ്.
വിദ്യാര്‍ഥികളില്‍ ലഹരി ഉപയോഗം വലിയ രീതിയില്‍ വര്‍ധിച്ചിട്ടുണ്ട്. 12 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളില്‍ 70 ശതമാനം പേരും ലഹരി ഒരു തവണയെങ്കിലും ഉപയോഗിച്ചവരാണെന്നും അധ്യാപകര്‍ക്ക് വിദ്യാര്‍ഥികളെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കാന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൊടിയത്തൂര്‍ പി.ടി.എം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എസ്.പി.സിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലഹരി വിരുദ്ധ ക്യാംപയിന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാധാനപരമായ സാമൂഹിക അന്തരീക്ഷത്തെ തകര്‍ക്കുന്ന ലഹരിക്കെതിരായുള്ള പോരാട്ടത്തിന് വിദ്യാര്‍ഥികള്‍ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
പി.ടി.എ പ്രസിഡന്റ് സി.പി.എ അസീസ് അധ്യക്ഷനായി. ജില്ലാ പൊലിസ് മേധാവി എം.കെ പുഷ്കരന് ഐ.പി.എസ് മുഖ്യാതിഥിയായിരുന്നു.
ബ്ലോക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി അബ്ദുറഹിമാന്, കൊടുവള്ളി സി.ഐ എന്‍. ബിശ്വാസ്, ഒ. സന്തോഷ് കുമാര്‍, എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പി.കെ സുരേഷ്, മുക്കം എസ്.ഐ അഭിലാഷ്, ഫോസ കണ്‍വീനര്‍ എം.എ അബദുല്‍ അസീസ്, ആരിഫ്, മറിയുമ്മ കുട്ടി, സ്റ്റാഫ് സെക്രട്ടറി ജി. സുധീര്‍, സി.പി.ഒ സലീം കൊളായി, എ.സി.പി.ഒ യു.പി ആത്തിക, ഒ. ഇര്‍ഷാദ് ഖാന്, സ്കൂള്‍ ലീഡര്‍ അമീന് ബാസില്‍ സംസാരിച്ചു. ക്യാംപയിന് കോര്‍ഡിനേറ്റര്‍ കെ.കെ അബ്ദുല്‍ ഗഫൂര്‍ കര്‍മ്മ പദ്ധതി വിശദീകരിച്ചു. എക്സൈസ് ഓഫീസര്‍ ഗണേഷ് ക്ലാസെടുത്തു. ഹെഡ്മാസ്റ്റര് പി.ജെ കുര്യന് സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ ഇ.ടി മജീദ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."