HOME
DETAILS

323 പേര്‍ നേര്‍വഴിയില്‍

  
backup
December 02, 2019 | 1:56 AM

323-%e0%b4%aa%e0%b5%87%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a8%e0%b5%87%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%b4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d

 


കൊണ്ടോട്ടി: സാമൂഹികനീതി വകുപ്പിന് കീഴിലുള്ള 'നേര്‍വഴി' പദ്ധതിയിലൂടെ നാലു വര്‍ഷത്തിനിടെ 60 ലക്ഷം ചെലവിട്ട് നല്ലനടപ്പിലേക്ക് മാറ്റിയത് 323 കുറ്റവാളികളെ. കുറ്റകൃത്യങ്ങളെ പ്രതിരോധിക്കാനും കുറ്റവാളികളെ നേരായവഴിയില്‍ കൊണ്ടുവരാനുമായി സാമൂഹിനീതി വകുപ്പ് 2014-15 കാലയളവിലാണ് പദ്ധതി ആരംഭിച്ചത്.
കുറ്റവാളികളില്‍ ഗുണകരമായ സ്വഭാവമാറ്റത്തിന് മാനുഷികവും ശാസ്ത്രീയവുമായ സമീപനരീതിയാണ് പദ്ധതയിലൂടെ സാമൂഹികനീതി വകുപ്പ് നടപ്പിലാക്കുന്നത്. നല്ലനടപ്പിന് അനിയോജ്യരായ കുറ്റാരോപിതരെ കണ്ടെത്തുകയാണ് ആദ്യം ചെയ്യുക. ജയിലിലുള്ള കുറ്റവാളികളെ പരിവര്‍ത്തനപ്പെടുത്തിയെടുക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാന്‍ സമഗ്ര അന്വേഷണ റിപ്പോര്‍ട്ടുകള്‍ കോടതികളില്‍ എത്തിക്കുകയും ചെയ്യും.
തിരഞ്ഞെടുക്കുന്ന കുറ്റവാളികള്‍ക്കും കുറ്റാരോപിതര്‍ക്കും ആവശ്യമാകുന്ന സമയത്ത് മനഃശാസ്ത്രപരമായ ഇടപെടല്‍ നടത്തിയാണ് അവരെ നേര്‍മാര്‍ഗത്തിലേക്ക് കൊണ്ടുവരുന്നത്. നല്ലനടപ്പിലുള്ളവരുടെ സാമൂഹിക പുനര്‍ഏകീകരണം സാധ്യമാക്കാനും ജീവിത മാര്‍ഗങ്ങള്‍ കണ്ടെത്താനുമായി കൃത്യമായ ഇടപെടല്‍ നടത്തും. അവര്‍ വീണ്ടും കുറ്റകൃത്യത്തില്‍പ്പെടുന്നത് തടയിട്ട് അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുകയാണ് ചെയ്യുന്നത്. ജയിലുകളില്‍ ആള്‍പ്പെരുപ്പം കുറയ്ക്കുക, ക്രിമിനല്‍ ജസ്റ്റിസ് സംവിധാനത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുക തുടങ്ങിയവയും പദ്ധതിയുടെ ലക്ഷ്യങ്ങളാണ്.
പദ്ധതി നടപ്പിലാക്കാന്‍ ഓരോ ജില്ലകളിലും ഓരോ പ്രൊബേഷന്‍ അസിസ്റ്റന്റുമാരെ 20,000 രൂപ ഓണറേറിയം നല്‍കിയും അഞ്ച് വളണ്ടിയര്‍മാരെ 5,000 രൂപ ഓണറേറിയത്തില്‍ കരാറടിസ്ഥാനത്തിലും നിയമിച്ചിട്ടുണ്ട്. 2014-15 കാലയളവില്‍ നേര്‍വഴി പദ്ധതിക്ക് ചെലവിട്ടത് 9,60,000 രൂപയാണ്. 2017-18ല്‍ 8,42,667 രൂപയും 2018-19 വര്‍ഷത്തില്‍ 11,23,400 രൂപയും ഈ വര്‍ഷം 30,79,300 രൂപയുമടക്കം 60,05,367 രൂപയാണ് ചെലവിട്ടത്.
പദ്ധതിയിലൂടെ നേര്‍വഴിലായവരില്‍ 51 പേരും കൊല്ലം ജില്ലയിലുള്ളവരാണ്.
തിരുവന്തപുരം- 37, ആലപ്പുഴ- 30, പത്തനംതിട്ട- 16, കോട്ടയം, കോഴിക്കോട്- 26, മലപ്പുറം, വയനാട്- 29, ഇടുക്കി- 24, എറണാകുളം, തൃശൂര്‍, കണ്ണൂര്‍- 12, കാസര്‍കോട്- 10, പാലക്കാട്- 9 എന്നിങ്ങനെയാണ് മറ്റുജില്ലകളില്‍ നല്ലനടപ്പിലേക്ക് മാറിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവനെ ഇന്ത്യൻ ടീമിലെടുത്തത് എന്തിനാണെന്ന് മനസിലാവുന്നില്ല: വിമർശനവുമായി മുൻ താരം

Cricket
  •  14 days ago
No Image

10 രൂപയ്ക്ക് 50,000 വരെ വാഗ്ദാനം; പൊന്നാനിയിൽ 'എഴുത്ത് ലോട്ടറി' മാഫിയ സജീവം

crime
  •  14 days ago
No Image

അബൂദബിയിലെ മുസഫയിൽ ജനുവരി 12 മുതൽ പെയ്ഡ് പാർക്കിംഗ്; ആദ്യഘട്ടത്തിൽ സജ്ജീകരിക്കുന്നത് 4,680 പാർക്കിംഗ് ഇടങ്ങൾ

uae
  •  14 days ago
No Image

ആന്ധ്രയിൽ ഒഎൻജിസി ഗ്യാസ് കിണറിൽ വൻ തീപ്പിടിത്തം; ഗ്രാമങ്ങൾ ഒഴിപ്പിച്ചു, രക്ഷാപ്രവർത്തനം തുടരുന്നു

Kerala
  •  14 days ago
No Image

മുന്നിൽ സച്ചിൻ മാത്രം; ഇതിഹാസത്തെ വീഴ്ത്തി ലോകത്തിൽ രണ്ടാമനായി റൂട്ട്

Cricket
  •  14 days ago
No Image

അമീബിക് മസ്തിഷ്ക ജ്വരം: കോഴിക്കോട് പുതിയങ്ങാടി സ്വദേശി മരിച്ചു

Kerala
  •  14 days ago
No Image

തൊണ്ടിമുതൽ കേസ്; ആന്റണി രാജുവിനെ എംഎൽഎ സ്ഥാനത്ത് നിന്നും അയോഗ്യനാക്കി

Kerala
  •  14 days ago
No Image

മുസ്‌ലിം ലീ​ഗിന് കൂടുതൽ സീറ്റുകൾ ആവശ്യപ്പെടാൻ അർഹതയുണ്ട്: പി.കെ. കുഞ്ഞാലിക്കുട്ടി

Kerala
  •  14 days ago
No Image

മഡുറോയുടെ അറസ്റ്റ്; വെനിസ്വേലയിലെ ജനപ്രിയ ഇന്ത്യൻ മോട്ടോർ സൈക്കിളുകൾക്ക് തിരിച്ചടിയാകുമോ?

International
  •  14 days ago
No Image

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ ചിത്രം അനുമതിയില്ലാതെ ഉപയോഗിച്ചു; യുഎഇയിൽ മസ്സാജ് സെന്റർ ഉടമകൾ അറസ്റ്റിൽ

uae
  •  14 days ago