HOME
DETAILS

തൊഴിലുറപ്പ് പദ്ധതി മേറ്റുമാരുടെ നിയമനം കുടുംബശ്രീ എ.ഡി.എസിന് നല്‍കണമെന്ന ആവശ്യം നടപ്പായില്ല

  
backup
December 02, 2019 | 2:03 AM

%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b5%81%e0%b4%b1%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf-%e0%b4%ae%e0%b5%87%e0%b4%b1%e0%b5%8d


താമരശേരി: തൊഴിലുറപ്പ് പദ്ധതിയിലെ മേറ്റുമാരുടെ നിയമനവും മറ്റു ചുമതലകളും കുടുംബശ്രീ എ.ഡി.എസിനും സി.ഡി.എസിനും നല്‍കണമെന്ന ആവശ്യം നടപ്പായില്ല. തൊഴിലുറപ്പ് പദ്ധതി ആരംഭിച്ച 2006 മുതല്‍ 2011 വരെ ഇറക്കിയ ഉത്തരവുകള്‍ പ്രകാരം പദ്ധതിയുടെ മേല്‍നോട്ട ചുമതല വഹിക്കുന്ന മേറ്റുമാരെ തിരഞ്ഞെടുക്കുന്നതിലും പദ്ധതിയില്‍ തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍, ജോബ് കാര്‍ഡ് നല്‍കല്‍, പ്രൊജക്ട് രൂപീകരണം, തൊഴിലുപകരണങ്ങള്‍ ലഭ്യമാക്കല്‍ എന്നീ ചുമതലകളും കുടുംബശ്രീ എ.ഡി.എസുകള്‍ക്കും സി.ഡി.എസുകള്‍ക്കുമാണെന്ന് വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. എന്നാല്‍ 2012ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം മേല്‍നോട്ട ചുമതല വഹിക്കുന്ന മേറ്റുമാരെ എ.ഡി.എസ് അംഗങ്ങളില്‍നിന്ന് തിരഞ്ഞെടുക്കുന്ന രീതി ഒഴിവാക്കി തൊഴിലാളി കുടുംബങ്ങളില്‍നിന്ന് തിരഞ്ഞെടുക്കുന്ന രീതി അനുവര്‍ത്തിക്കാന്‍ നിര്‍ദേശിച്ചു.
2016ല്‍ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന കൗണ്‍സില്‍ യോഗം ചേര്‍ന്ന് കുടുംബശ്രീ സംവിധാനത്തിന് അനുവദിച്ചിരുന്ന സുപ്രധാന പങ്ക് നിലനിര്‍ത്തണമെന്ന് സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ മേല്‍നോട്ട ചുമതല വഹിക്കുന്ന മേറ്റുമാരെ നിയമിക്കുന്നതിനുള്ള കുടുംബശ്രീയുടെ ചുമതല വിലക്കിക്കൊണ്ടുള്ള 2012ലെ ഉത്തരവ് റദ്ദ് ചെയ്തു. നടപടികള്‍ 2006 മുതല്‍ 2011 വരെയുള്ള ഉത്തരവുകള്‍ പ്രകാരമായിരിക്കണമെന്ന് നിര്‍ദേശിച്ച് 2017ല്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടും നാളിതുവരെയായി ഒന്നും നടപ്പായിട്ടില്ല. പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും ബ്ലോക്ക് ബി.ഡി.ഒ മാര്‍ക്കും ഈ ഉത്തരവ് ലഭിക്കാത്തതിനാല്‍ ഇരുട്ടില്‍ തപ്പുകയാണ്.
സംസ്ഥാനത്തെ 990ല്‍പ്പരം ഗ്രാമ പഞ്ചായത്തുകളിലും നഗരസഭ, കോര്‍പ്പറേഷനുകളിലും തൊഴിലുറപ്പ് പദ്ധതികള്‍ നടപ്പിലാക്കുന്നത് കുടുംബശ്രീയാണ്. ഇപ്പോള്‍ കിലയുടെ ആഭിമുഖ്യത്തില്‍ മേറ്റ്മാര്‍ക്ക് നല്‍കുന്ന പരിശീലനത്തിലും കുടുംബശ്രീ അംഗങ്ങളോ എ.ഡി.എസ് അംഗങ്ങളോ അല്ലാത്തവരാണ് ഏറെയും. സര്‍ക്കാര്‍ പുറപ്പെടുവിച്ച 2017ലെ ഉത്തരവ് പൂര്‍ണമായി നടപ്പിലാക്കിയാല്‍ കുടുംബശ്രീയുടെ ഇടപെടലോടുകൂടി പദ്ധതി കൂടുതല്‍ കാര്യക്ഷമവും സുതാര്യവുമാവുമെന്നാണ് തൊഴിലുറപ്പു പദ്ധതിയിലെ തൊഴിലാളികള്‍ പറയുന്നത്.
തൊഴിലുറപ്പു പദ്ധതിയില്‍ രാഷ്ട്രീയ ഇടപെടലുകളും സ്വജനപക്ഷ പാതവും നിലനിര്‍ത്താനുള്ള ചിലരുടെ താല്‍പര്യമാണ് ഉത്തരവുകള്‍ നടപ്പിലാക്കാന്‍ അധികൃതര്‍ മടിക്കാനുള്ള കാരണമെന്ന ആക്ഷേപവും ശക്തമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടിയെ ആക്രമിച്ച കേസ്: വിധിക്ക് മുൻപ് ജഡ്ജി ഹണി എം. വർഗീസിന്‍റെ കർശന താക്കീത്; 'സുപ്രീം കോടതി മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കരുത്'

Kerala
  •  5 days ago
No Image

ഇന്‍ഡിഗോ പ്രതിസന്ധി: ഡി.ജി.സി.ഐയിലെ 4 ഉന്നത ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

National
  •  5 days ago
No Image

മുനമ്പം വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രിം കോടതി

Kerala
  •  5 days ago
No Image

അൽ ഖലീജ് അൽ അറബി സ്ട്രീറ്റിൽ ഹെവി വാഹനങ്ങൾക്ക് നിയന്ത്രണം; ഡ്രൈവർമാർ ബദൽ മാർ​ഗങ്ങൾ ഉപയോ​ഗിക്കണമെന്ന് നിർദേശം

uae
  •  5 days ago
No Image

14 വയസ്സിന് താഴെയുള്ള വിദ്യാര്‍ഥിനികള്‍ക്ക് ഹിജാബ് വിലക്കി ആസ്ട്രിയ

International
  •  5 days ago
No Image

അല്‍-അന്‍സാബ് അല്‍-ജിഫ്‌നൈല്‍ റോഡ് ഇരട്ടിപ്പിക്കല്‍ പദ്ധതി 70% പൂര്‍ത്തിയാക്കി

oman
  •  5 days ago
No Image

ന്യൂ ഇയര്‍ 2026; സ്വകാര്യ മേഖലക്കുള്ള അവധി പ്രഖ്യാപിച്ച് യുഎഇ

uae
  •  5 days ago
No Image

അമ്മ മാത്രമാണുള്ളതെന്ന് പള്‍സര്‍ സുനി, പൊട്ടിക്കരഞ്ഞ് മാര്‍ട്ടിന്‍; ശിക്ഷാവിധിയില്‍ വാദം തുടരുന്നു

Kerala
  •  5 days ago
No Image

പത്തനംതിട്ടയില്‍ രാഷ്ട്രപതിയുടെ ഹെലികോപ്ടര്‍ താഴ്ന്നുപോയ ഹെലിപ്പാടിന് ചെലവായത് 20 ലക്ഷം രൂപ

Kerala
  •  5 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യമില്ല

Kerala
  •  6 days ago