ഹെഗ്‌ഡെ വിഢിത്തം പുലമ്പുന്നു; സത്യപ്രതിജ്ഞാ നാടകം കേന്ദ്രഫണ്ട് തിരിച്ചയക്കാനെന്ന ആരോപണം നിഷേധിച്ച് ഫട്‌നാവിസ്
മുംബൈ: ഭൂരിപക്ഷമില്ലാഞ്ഞിട്ടും മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറിയ നാടകത്തിനു പിന്നില്‍ കേന്ദ്രഫണ്ട് തിരിച്ചയക്കുക എന്ന ലക്ഷ്യമായിരുന്നുവെന്ന ബി.ജെ.പി എം.പി അനന്ദ് കുമാര്‍ ഹെഗ്‌ഡെയുടെ ആരോപണം നിഷേധിച്ച് മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ഒരു പണവും കേന്ദ്രത്തിലേക്ക് തിരിച്ചയച്ചിട്ടില്ലെന്നും കാവല്‍ മുഖ്യമന്ത്രിയായി തുടര്‍ന്നപ്പോള്‍ പോലും അത്തരമൊരു തീരുമാനമെടുത്തിട്ടില്ലെന്നും ഫഡ്‌നാവിസ് പറഞ്ഞു.
ഫഡ്‌നാവിസ് അപ്രതീക്ഷിതമായി സര്‍ക്കാര്‍ രൂപീകരിച്ചത് 40,000 കോടി രൂപയുടെ കേന്ദ്ര ഫണ്ട് തിരിച്ചയക്കാനായിരുന്നെന്നാണ് അനന്ദ് കുമാര്‍ ഹെഗ്‌ഡെ പറഞ്ഞത്. ശിവസേന നയിക്കുന്ന സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്യാതിരിക്കാനായിരുന്നു ഈ നടപടിയെന്നും ഹെഗ്‌ഡെ വ്യക്തമാക്കിയിരുന്നു. ഈ തുക തിരിച്ചു നല്‍കാന്‍ ഫട്‌നാവിസ് 15 മണിക്കൂര്‍ സമയമെടുത്തെന്നും ഫണ്ട് സംരക്ഷിക്കാന്‍ ബി.ജെ.പി നടത്തിയ നാടകമാണ് ഫഡ്‌നാവിസിന്റെ സത്യപ്രതിജ്ഞയെന്നും ഹെഗ്‌ഡെ പറഞ്ഞിരുന്നു.
ശിവസേനഎന്‍.സി.പികോണ്‍ഗ്രസ് സഖ്യം സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അന്തിമ ഒരുക്കങ്ങള്‍ നടത്തുന്നതിനിടെയാണ് എന്‍.സി.പി നേതാവ് അജിത് പവാര്‍ വിഭാഗവുമായി ചേര്‍ന്ന് ബി.ജെ.പി മഹാരാഷ്ട്രയില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്. എന്നാല്‍ ഭൂരിപക്ഷം തെളിയിക്കാനാവാതെ വന്നതോടെ അധികാരമേറ്റ് 80 മണിക്കൂറിനകം രാജിവെക്കുകയായിരുന്നു ഫഡ്‌നാവിസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."