HOME
DETAILS
MAL
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്കു നേരെ പീഡനശ്രമം; ഒളിവിലായിരുന്ന എസ്.ഐ കീഴടങ്ങി
backup
December 02 2019 | 09:12 AM
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന കേസില്‍ ഒളിവിലായിരുന്ന എസ്.ഐ കീഴടങ്ങി. തിരുവനന്തപുരം ബോംബ് സ്ക്വാഡ് എസ്.ഐ സജീവ് കുമാറാണ് തിരുവനന്തപുരം പോക്സോ കോടതിയില്‍ കീഴടങ്ങിയത്.
എട്ടാം ക്ലാസുകാരിയായ പെണ്‍കുട്ടി വീട്ടിലെത്തിയപ്പോള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. സ്കൂളില്‍നിന്നു ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പരാതിയുടെ അടിസ്ഥാനത്തിലാണ് സജീവിനെതിരെ കേസെടുത്തത്.
കോലിയക്കോട് സ്വദേശിയായ സജീവ് കുമാര്‍, പേരൂര്‍ക്കട എസ്.എ.പി ക്വാര്‍ട്ടേഴ്സിലെ റെസിഡന്‍സ് ഭാരവാഹിയാണ്. സംഭവത്തില്‍ പൊലിസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിനു പിന്നാലെയാണ് ഇയാള്‍ ഒളിവില്‍ പോയത്. തുടര്‍ന്ന് ഇയാളെ ഇന്റലിജന്‍സ് മേധാവി സസ്പെന്‍ഡ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."