കല്ലാച്ചിയില്‍ ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച
നാദാപുരം: കല്ലാച്ചി വളയം റോഡില്‍ വന്‍ കവര്‍ച്ച. വാണിമേല്‍ റോഡില്‍ താമസിക്കുന്ന പഴംകൂട്ടത്തില്‍ കേളുവിന്റെ ഉടമസ്ഥതയിലുള്ള റിന്‍സി ജ്വല്ലറിയിലാണു കവര്‍ച്ച നടന്നത്. ലോക്കറില്‍ സൂക്ഷിച്ച ഒന്നേ മുക്കാല്‍ കിലോ സ്വര്‍ണം, മൂന്നര ലക്ഷം രൂപ, അരക്കിലോ വെള്ളിയാഭരണം എന്നിവയാണു കവര്‍ച്ചാസംഘം മോഷ്ടിച്ചത്. തിങ്കളാഴ്ച രാത്രിയാണു സംഭവം. കടയുടെ പിന്‍ഭാഗത്തെ ഭിത്തിയിലെ കല്ലുകള്‍ നീക്കി അകത്തുകയറിയ മോഷ്ടാക്കള്‍ ലോക്കര്‍ തകര്‍ത്തു കവര്‍ച്ച നടത്തുകയായിരുന്നു. കടയ്ക്കകത്തെ മുഴുവന്‍ ഫര്‍ണിച്ചറുകളും അലമാരകളും അടിച്ചുതകര്‍ക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞദിവസം കെ.എസ്.എഫ്.ഇയില്‍നിന്നു കുറി വിളിച്ച വകയില്‍ കിട്ടിയ ഒന്നര ലക്ഷം രൂപയും ഇവിടെയായിരുന്നു സൂക്ഷിച്ചിരുന്നത്. രാവിലെ കടയുടമ ഷട്ടര്‍ തുറന്ന് അകത്തു കയറിപ്പോഴാണു മോഷണവിവരം ശ്രദ്ധയില്‍പെട്ടത്. ഒറ്റപ്പെട്ട ഭാഗത്തു കിടക്കുന്ന കെട്ടിട പരിസരം രാത്രിയാകുന്നതോടെ ശൂന്യമാകും. ഭിത്തിയില്‍ പതിച്ച കല്ലുകളുടെ ബലക്കുറവും കവര്‍ച്ചക്കാര്‍ക്ക് എളുപ്പമായി.
റൂറല്‍ എസ്.പി ജയദേവ്, ഡിവൈ.എസ്.പി എം. സുനില്‍കുമാര്‍ എന്നിവരും വിരലടയാള വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി. നാദാപുരം മേഖലയില്‍ ആദ്യമായാണ് ഇത്ര വലിയ കവര്‍ച്ച നടക്കുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. നാദാപുരം പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിനായി പത്തംഗ പ്രത്യേക സ്‌ക്വാഡിനെ നിയോഗിച്ചതായി നാദാപുരം ഡിവൈ.എസ്.പി എം. സുനില്‍ കുമാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."