സംഘ്പരിവാര്‍ വേദിയില്‍ കോണ്‍ഗ്രസ് നേതാവ്; പാര്‍ട്ടിയില്‍ വിവാദം
കോഴിക്കോട്: റിമാന്‍ഡില്‍ കഴിയുന്ന ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് പിന്തുണയുമായി സംഘ്പരിവാര്‍ അനുകൂല സംഘടന സംഘടിപ്പിച്ച കൂട്ടായ്മയില്‍ കോണ്‍ഗ്രസ് നേതാവ് പങ്കെടുത്ത സംഭവത്തില്‍ പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം ശക്തം. കെ.പി.സി.സി അംഗവും കോര്പറേഷന് കൗണ്‍സിലറുമായ അഡ്വ. പി.എം മുഹമ്മദ് നിയാസാണ് നാഷനല്‍ ഹ്യൂമന്‍ റൈറ്റ്സ് മൂവ്മെന്റ് സംഘടിപ്പിച്ച ജസ്റ്റിസ് ഫോര്‍ കെ.എസ് എന്ന പരിപാടിയില്‍ പങ്കെടുത്തത്. കഴിഞ്ഞദിവസം വൈകിട്ട് കോഴിക്കോട്ട് നടന്ന പരിപാടിയില്‍ ചരിത്രകാരന് എം.ജി.എസ് നാരായണനും ഗാന്ധിയന്‍ തായാട്ട് ബാലനും
പങ്കെടുത്തിരുന്നു. പരിപാടിയില്‍ പങ്കെടുത്ത നിയാസ് സുരേന്ദ്രനെ പിന്തുണച്ച് പ്രസംഗിക്കുകയും ചെയ്തത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. സംഭവം സി.പി.എം രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിച്ചതോടെ പ്രതിരോധത്തിലായിരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം. അതേസമയം നിയാസിനെതിരേ ശക്തമായ നടപടി വേണമെന്ന അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."