ഗതാഗതകുരുക്ക് പരിഹരിക്കുന്നതിന് ഓട്ടോ സ്റ്റാന്‍ഡ് മാറ്റി സ്ഥാപിക്കും
മണലൂര്‍: കാഞ്ഞാണിയിലെയും അന്തിക്കാട്ടെയും ഗതാഗതകുരുക്ക് പരിഹരിക്കുന്നതിന് ഓട്ടോ സ്റ്റാന്റ് മാറ്റി സ്ഥാപിക്കും. അരികെ കാഞ്ഞാണിയിലെ അന്തിക്കാട് റൂട്ടിലും, അന്തിക്കാട് സെന്ററിലുമുള്ള ഓട്ടോറിക്ഷാ പാര്‍ക്കിംഗുകളാണ് മാറ്റാനൊരുങ്ങുന്നത്.ഇതിന്നാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഗ്രാമപഞ്ചായത്തുകള്‍ ഒരുക്കുന്നുണ്ടെന്നും അവയുമായി ബന്ധപെട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണെന്നും അധികൃതര്‍ പറഞു. അന്തിക്കാട് സെന്റര്ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് എതിര്വശത്തെകനാല് 'ശാസ്ത്രീയമായി പൈപ്പിട്ട് നികത്തിയിട്ടുണ്ട്. ഇവിടേക്ക് അന്തിക്കാട് സെന്ററിലെ ഓട്ടോ സ്റ്റാന്റ് മാറ്റുന്നതോടെ സെന്ററിലെ ഗതാഗത കുരുക്കഴിയും.കാഞ്ഞാണിയിലെ അന്തിക്കാട് റോഡിനോട് ചേര്‍ന്നുള്ള ഇറിഗേഷന്‍ കനാല്‍ വെള്ളം ഒഴുകി പോകാന്‍ പാകത്തില്‍ ഓവുകള്‍ സ്ഥാപിച്ച് കനാല്‍ നികത്തി കഴിഞ്ഞു. ഒമ്പത് ലക്ഷം രൂപ ചിലവാക്കിയാണ് ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്ന് മണലൂര്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ജനാര്ദ്ദനന് മണ്ണുമല്‍ പറഞ്ഞു.
ട്രാഫിക് പരിഷ്ക്കാരത്തിന് വേണ്ടി ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെ വലിയ ശ്രമങ്ങള്‍ നടക്കുന്നുണ്ട്.ഇത് യാഥാര്‍ത്ഥ്യമാകുന്നതോടെ കാഞ്ഞാണി,അന്തിക്കാട്, ഭാഗങ്ങളി ട്രാഫിക് ജാം അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്നും അന്തിക്കാട് എസ് ഐ എസ് ആര് സനീഷ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."