കാളമുറി-ചളിങ്ങാട് റോഡ് റീടാറിങ്; വന്‍ അഴിമതിയെന്ന് ആരോപണം
കയ്പമംഗലം: കയ്പമംഗലം ഗ്രാമപഞ്ചായത്തിലെ 6,7 വാര്‍ഡുകള്‍ക്കിടയിലൂടെ കടന്നു പോകുന്നതും ഒരു കിലോമീറ്റര്‍ നീളമുള്ളതും ഏറെ ഗതാഗത പ്രാധാന്യമുള്ളതുമായ കാളമുറി-ചളിങ്ങാട് റോഡ് റീടാറിങ് നടത്തിയതില്‍ വന്‍ അഴിമതിയെന്ന് ആരോപണം. ഇതു സംബന്ധമായി പഞ്ചായത്ത് ഡയറക്ടര്‍ക്ക് യു.ഡി.എഫ്.കയ്പമംഗലം പഞ്ചായത്ത് കമ്മിറ്റി പരാതി സമര്‍പ്പിച്ചു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് കാളമുറി, ചളിങ്ങാട് റോഡ് റീടാറിങ് നടത്തിയത്. പത്ത് ലക്ഷത്തി ഇരുപത്തിഅയ്യായിരം രൂപ എസ്റ്റിമേറ്റുള്ള റീടാറിങ് വര്‍ക്കില്‍ ഗുരുതരമായ അഴിമതി നടന്നിട്ടുണ്ടെന്നാണ് ആരോപണം ഉയര്‍ന്നിട്ടുള്ളത്. എസ്റ്റിമേറ്റില്‍ പറയുന്ന മെറ്റീരിയലുകളുടെ പകുതി പോലും നിര്‍മാണത്തിന് ഉപയോഗപ്പെടുത്തിയില്ലെന്നതാണ് വസ്തുത. മാത്രമല്ല ടാറിങ്ങിനായി ഇറക്കിയിട്ടുള്ള സാധനങ്ങള്‍ പലയിടത്തു നിന്നും ടിപ്പര്‍ ലോറികളില്‍ കയറ്റി കൊണ്ടു പോയെന്നും ആരോപിക്കപ്പെടുന്നു. ടാറിങ്ങിന് മുമ്പ് റോഡിന്റെ ഉപരിതലത്തില്‍ എമല്‍ഷന്‍സ് സ്‌പ്രേ ചെയ്യണമെന്നും അതിന് ശേഷം മാത്രമേ ടാറിങ് നടത്താവൂ എന്നതാണ് നിയമം എന്നിരിക്കെ റീടാറിങ് നടത്തിയ ഈ റോഡിന്റെ പകുതി ഭാഗത്ത് മാത്രമാണ് എമല്‍ഷന്‍ അടിച്ചിട്ടുള്ളത്. അതിന്റെ ഫലമായി ടാറിങ് കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിടുമ്പോഴേക്കും പല ഭാഗത്തും ടാറിങ് ഇളകിയിരിക്കുകയാണെന്നും പഞ്ചായത്ത് ഡയറക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ടാറിങ്ങിലെ അപാകതകള്‍ ചൂണ്ടിക്കാണിച്ച ചിലരെ കോണ്‍ട്രാക്ടറും ശിങ്കിടികളും അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയും ചെയ്തതായും നേതാക്കള്‍ ആരോപിക്കുന്നുണ്ട്. ടാര്‍ വളരെ കുറവ് മാത്രം ഉപയോഗിച്ചതിനാല്‍ ബേബി മെറ്റലിന്റെ വിടവുകളില്‍ ടാര്‍ ഇല്ലാത്തതിനാല്‍ ചെറിയ വാഹനങ്ങള്‍ പോകുമ്പോള്‍ പോലും റോഡ് പൊളിഞ്ഞു കൊണ്ടിരിക്കുകയാണ്. ടാറിങ് കനം 3.75 സെ.മീ.ആണെങ്കിലും 1.5 സെ.മീ.പോലുമില്ലാതെയാണ് ടാറിങ് നടത്തിയിട്ടുള്ളത്. ഇത്തരത്തിലുള്ള വസ്തുകളുടെ അടിസ്ഥാനത്തില്‍ കാളമുറി, ചളിങ്ങാട് റോഡിന്റെ റീടാറിങ്ങില്‍ നടന്നിട്ടുള്ള ഗുരുതരമായ അഴിമതിയേയും അപാകതകളേയും ഫണ്ട് വെട്ടിപ്പുകളേയും കുറിച്ച് സമഗ്രവും സത്യസന്ധവുമായ അന്വേഷണം നടത്തണമെന്നും അഴിമതിക്കാരനായ കോണ്‍ട്രാക്ടര്‍ക്കും അഴിമതിക്ക് കൂട്ട് നിന്നവര്‍ക്കുമെതിരെയും നിയമ നടപടികള്‍ സ്വീകരിക്കണമെന്നും യു.ഡി.എഫ്.കയ്പമംഗലം പഞ്ചായത്ത് കമ്മിറ്റി ഭാവാഹികള്‍ പഞ്ചായത്ത് ഡയറക്ടര്‍ക്ക് ഒപ്പിട്ടു നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മതിലകം അസി.എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍, പഞ്ചായത്ത് അസി.എന്‍ജിനീയര്‍, കയ്പമംഗലം ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്ക് ഇതു സംബന്ധമായി മുമ്പ് പരാതി നല്‍കിയിരുന്നെങ്കിലും നിളിതു വരെ യാതൊരു വിധ നടപടികളുമുണ്ടായില്ലെന്നും നേതാക്കള്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."