അശ്വമേധം കുഷ്ഠരോഗ നിര്‍ണയ പരിപാടിക്ക് ഇന്നു തുടക്കം
കോഴിക്കോട്: അശ്വമേധം കുഷ്ഠരോഗ നിര്‍ണയ പരിപാടിയുടെ പ്രചാരണാര്‍ഥം ആരോഗ്യവകുപ്പിന്റെയും ദേശീയ ആരോഗ്യദൗത്യത്തിന്റെയും നേതൃത്വത്തില്‍ ജില്ലയില്‍ ഇന്നുമുതല്‍ 18 വരെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു.
രാവിലെ 9.30ന് ബീച്ച് ആശുപത്രിയില്‍ അശ്വമേധം പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി നിര്‍വഹിക്കും.
ജില്ലയിലെ ഹൈസ്കൂളൂകളിലും ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലും പോസ്റ്റര്‍ രചനാ മത്സരവും ജില്ലാതല ക്വിസ് മത്സരവും സംഘടിപ്പിച്ചിരുന്നു. ഇതില്‍ വിജയിച്ച ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് ഉദ്ഘാടന പരിപാടിയില്‍ സമ്മാനം നല്‍കും. അശ്വമേധം ഉള്‍പ്പെടെയുള്ള ആരോഗ്യ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച ഹോട്ട് എയര്‍ബലൂണ്‍ പരിപാടി മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടില്‍ സംഘടിപ്പിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക്, സബ്കലക്ടര്‍ വി. വിഗ്നേശ്വരി പങ്കെടുക്കും.പരിപാടിയുടെ ഭാഗമായി ഇന്നലെ മൊഫ്യൂസല്‍ ബസ് സ്റ്റാന്‍ഡിലും ബീച്ചിലും റീജ്യനല്‍ ഹെല്‍ത്ത് ആന്‍ഡ് ഫാമിലി വെല്‍ഫെയര്‍ പരിശീലന സെന്ററിലെ വിദ്യാര്‍ഥികള്‍ ഫ്ളാഷ്മൊബ് അവതരിപ്പിച്ചു.
ഫോക്കസ് മാളില്‍ നടക്കാവ് സി.വി.എന്‍ കളരിയിലെ കളരി അഭ്യാസികളുടെ പ്രകടനവും നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."