വിനായകന്റെ കുടുംബത്തിന്റെ ആവശ്യം എതിര്‍ക്കില്ലെന്ന് മന്ത്രി സുനില്‍കുമാര്‍
വാടാനപ്പള്ളി: വിനായകിനെ പൊലിസ് മര്‍ദ്ദിച്ച സംഭവത്തില്‍ കുടുംബത്തിന്റെ ആവശ്യത്തെ എതിര്‍ക്കില്ലെന്ന് കൃഷി മന്ത്രി അഡ്വ.വി.എസ്.സുനില്‍കുമാര്‍. ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും സി.ബി.ഐ അന്വേഷണം വേണമെന്നുമുള്ള ആവശ്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം. എഫ്.ഐ.ആറില്‍ പ്രധാന സാക്ഷിമൊഴികള്‍ ഇല്ലെന്ന പരാതിയില്‍ അന്വേഷണത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.ഇന്നലെ വൈകീട്ട് നാലേകാലോടെ വിനായകിന്റെ വീട്ടിലെത്തി മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഏങ്ങണ്ടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.അശോകന്, സി.പി.ഐ മണ്ഡലം സെക്രട്ടറി മുഹമ്മദ് ബഷീര്‍, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.ആര്.കൃഷ്ണന്,സി.പി.എം നാട്ടിക ഏരിയാ സെക്രട്ടറി പി.എം.അഹമ്മദ്,ലോക്കല്‍ സെക്രട്ടറി കെ.ബി.സുരേഷ്, ഏങ്ങണ്ടിയൂര്‍ കര്‍ഷക സഹകരണ ബാങ്ക് പ്രസിഡന്റ് എം.എ.ഹാരിസ് ബാബു, പഞ്ചായത്തംഗം ഉദയ് തോട്ടപ്പിള്ളി, എ.ഐ.വൈ.എഫ് മണ്ഡലം ജോ.സെക്രട്ടറി പി.കെ.സേവ്യര്‍ എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."