പിന്‍സീറ്റില്‍ ഹെല്‍മറ്റ്: പിഴ ഈടാക്കിത്തുടങ്ങി
തിരുവനന്തപുരം: പിന്‍സീറ്റിലും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിക്കൊണ്ട് മോട്ടോര്‍ വാഹന വകുപ്പ് പരിശോധനകള്‍ കര്‍ശനമാക്കി. കഴിഞ്ഞ ദിവസം നിയമലംഘകര്‍ക്ക് ഉപദേശം നല്‍കി വിട്ടയക്കുകയാണ് ചെയ്തിരുന്നതെങ്കില്‍ ഇന്നലെ പിഴ ഈടാക്കുകയായിരുന്നു.
ഹെല്‍മറ്റ് ധരിക്കാതെ പിന്‍സീറ്റിലിരുന്ന് യാത്ര ചെയ്ത 91 പേരെ ഇന്നലെ പിടികൂടി പിഴചുമത്തി.
ഇരുചക്രവാഹനത്തില്‍ ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്തതിന് ഡ്രൈവര്‍മാരുള്‍പ്പെടെ ആകെ 455 പേര്‍ക്കാണ് ഇന്നലെ പിഴ ചുമത്തിയത്.
സീറ്റ് ബെല്‍റ്റില്ലാതെ യാത്ര ചെയ്ത 77 പേര്‍ക്കും പിഴ ചുമത്തിയത് ഉള്‍പ്പെടെ വിവിധ ട്രാഫിക് നിയമ ലംഘനങ്ങള്‍ക്കെല്ലാം കൂടി ഇന്നലെ ആകെ 2,50,500 രൂപയാണ് മോട്ടോര്‍ വാഹനവകുപ്പിന് പിഴ ഇനത്തില്‍ ലഭിച്ചത്.
മോട്ടോര്‍ വാഹന വകുപ്പിന്റെ 85 എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകളാണ് സംസ്ഥാനത്താകെ പരിശോധന നടത്തുന്നത്. നിയമം ലംഘിക്കുന്നത് തുടര്‍ന്നാല്‍ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പടെയുള്ള നടപടികളിലേക്ക് കടക്കും.
ഇരുചക്രവാഹനത്തിലെ രണ്ടുപേരും ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ ഡ്രൈവറില്‍നിന്നാണ് പിഴ ഈടാക്കുന്നത്. നിലവിലെ നിയമമനുസരിച്ച് 500 രൂപയാണ് പിഴ.
ഇരുചക്രവാഹനത്തില്‍ രണ്ട് യാത്രക്കാരും ഹെല്‍മറ്റ് ഇല്ലാതെ യാത്ര ചെയ്താല്‍ അത് രണ്ട് നിയമലംഘനമായി കണക്കാക്കും.
രണ്ടുയാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയതിന്റെ രണ്ടാം ദിവസം കൂടുതല്‍പേര്‍ നിയമം പാലിക്കാന്‍ തയാറായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."