വൈദീകന് നേരെ ആക്രമണത്തില്‍ തെളിവെടുപ്പ് നടത്തി ക്വട്ടേഷന്‍ നല്‍കിയ ഉന്നതര്‍ ഉടന്‍ അറസ്റ്റിലാകുമെന്ന് പൊലിസ്
ഇരിങ്ങാലക്കുട : സ്‌നേഹഭവന്‍ ഐ.ടി.സി ഡയറക്ടറായ ഫാ: ജോയ് വൈദ്യക്കാരനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളെ പൊലിസ് സംഭവസ്ഥലതെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതികളെ കോടതിയുടെ നിരിക്ഷണത്തില്‍ തിരിച്ചറിയല്‍ പരേഡ് നടത്താന്‍ ഉള്ളതിനാല്‍ മുഖംമൂടിയണിയിച്ചാണ് എസ് ഐ സുശാന്തിന്റെ നേതൃത്വത്തിലുള്ള പോലിസ്‌സംഘം തെളിവെടുപ്പിനെത്തിച്ചത്.
പ്രതികള്‍ ആക്രമണത്തിനായി സ്‌നേഹഭവനില്‍ എത്തിയതും ആക്രമണം നടത്തിയ രീതിയും ആക്രമണം കഴിഞ്ഞ് രക്ഷപെട്ട വഴിയും പൊലിസിന് കാട്ടികൊടുത്തു. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് സംഭവത്തില്‍ കോടാലി വിജയ വിലാസം വീട്ടില്‍ കരാട്ടെ മനു എന്നറിയപ്പെടുന്ന മനീഷ് കുമാര്‍ (32), വാസുപുരം മരോട്ടിക്കുന്ന് വീട്ടില്‍ പഞ്ചാര എന്നറിയപ്പെടുന്ന രാഗേഷ് (31) എന്നിവരെയാണ് ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ഫേമസ് വര്‍ഗ്ഗീസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കോടതിയില്‍ ഹാജരാക്കിയ പ്രതികളെ മൂന്ന് ദിവസത്തേയ്ക്കാണ് പൊലിസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ജൂണ്‍ 24ന് വൈകീട്ടാണ് ക്രൈസ്റ്റ് കോളേജിനടുത്തുള്ള സ്‌നേഹഭവന്‍ കോമ്പൗണ്ടില്‍ പ്രതികള്‍ അതിക്രമിച്ച് കയറി വൈദികനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. അക്രമണത്തില്‍ ഗുരുതര പരുക്കേറ്റ ഫാ: ജോയ് വൈദ്യക്കാരന്‍ ഇപ്പോഴും ചികിത്സയിലാണ്. സംഭവത്തില്‍ ക്വട്ടേഷന്‍ നല്‍കിയ ഉന്നതരുള്‍പ്പെടെ കുടുതല്‍ പേരെ അറസ്റ്റ് ചെയ്യാനുണ്ട്. ഇതില്‍ പലരും ഒളിവിലാണെന്നും ഉടന്‍ അറസ്റ്റിലാകുമെന്നും പൊലിസ് പറഞ്ഞു. വൈദീകന് നേരെ ആക്രമണം ഉണ്ടാകുന്നതിന് രണ്ടാഴ്ച്ച മുന്‍പ് ഇതേ സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് നേരെയും ആക്രമണമുണ്ടായിരുന്നു എന്നാല്‍ ഭയന്ന ഇവര്‍ പൊലിസില്‍ പരാതി നല്‍കിയിരുന്നില്ല.
പ്രതികളും സ്‌നേഹഭവന്‍ എ.ടി.സി യുമായി ബന്ധപ്പെട്ടിരുന്ന ചിലരും നടത്തിവന്നിരുന്ന നിര്‍മാണ പ്രവര്‍ത്തികളുമായി ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങളും മറ്റുചില തര്‍ക്കങ്ങളുമാണ് സംഭവത്തിന് കാരണമെന്നാണ് പറയപ്പെടുന്നത്. എ.എസ്.െഎ വിജു പൗലോസ്, സീനിയര്‍ സി.പി.ഒ മാരായ കെ.എം മുഹമ്മദ് അഷ്‌റഫ്, മുരുകേഷ് കടവത്ത്, എം.കെ ഗോപി, സി.പി.ഒ മാരായ മനോജ് പേരാമ്പ്ര, മനോജ് അത്തിക്കായ്, രാജീവ് വി.ബി,ജോസഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."