നാട്ടുകാരുടെ കുടിവെള്ളം മുട്ടിച്ച് ഓവുചാല്‍ നിര്‍മാണം
മാനന്തവാടി: തോല്പെട്ടി അരണപ്പാറ പ്രദേശങ്ങളില്‍ ഒന്നര മാസത്തോളമായ് കുടിവെള്ളം ലഭിക്കുന്നില്ലെന്ന് പരാതി.
വിവിധ ഭാഗങ്ങളിലെ ഓവുചാല്‍ നിര്‍മാണത്തിന്റെ ഭാഗമായി പൈപ്പുകള്‍ പൊട്ടിച്ചതോടെയാണ് കുടിവെള്ളം മുട്ടിയത്. അരണ പ്പാറയില് കുടിവെള്ള പൈപ്പ് പൊട്ടിയത് നന്നാക്കാതെയാണ് ഓവുചാല്‍ കോണ്‍ക്രീറ്റ് ചെയ്തതെന്നും സമീപവാസികള്‍ പറയുന്നു. 150 ഓളം കുടുംബങ്ങളാണ് പാല്‍വെളിച്ചം കുടിവെള്ള പദ്ധതിയെ ആശ്രയിക്കുന്നത്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കരാറുകാരന് കുടിവെള്ള പൈപ്പ് അറ്റകുറ്റപ്പണി ചെയ്യാന്‍ തുക വാട്ടര്‍ അതോറിറ്റിക്ക് കൈമാറിയെങ്കിലും എ.ഇയുടെ അനാസ്ഥയാണ് നാട്ടുകാരുടെ കുടിവെള്ളം മുട്ടിച്ചതെന്ന് പ്രദേശവാസികളുടെ ആരോപണം. നിരവധി തവണ വാട്ടര്‍ അതോറിറ്റി എ.ഇയുമായി ഫോണില്‍ ബന്ധപെട്ടിട്ടും നടപടിയില്ലന്നും നാട്ടുകാര്‍ പറഞ്ഞു. കുടിവെള്ളം പുനഃസ്ഥാപിക്കണമെന്നാവശ്യപെട്ട് സബ് കലക്ടര്‍ക്ക് നാട്ടുകാര്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതി പറഞ്ഞിട്ടും പൊട്ടിയ ഭാഗങ്ങള്‍ ഒഴിവാക്കാതെ പൈപ്പുകള്‍ക്ക് മുകളില്‍ കോണ്‍ക്രീറ്റ് ഇട്ടതും എ.ഇയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും സ്ഥലം പരിശോധിക്കാന്‍ പോലും അധികൃതര്‍ തയാറായിട്ടില്ലന്നും നാട്ടുകാര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."