HOME
DETAILS

കാര്‍ഷികമേഖലയെ തിരിച്ചുപിടിക്കാന്‍ പുനര്‍ജനി'യുമായി കൃഷി വകുപ്പ്

  
backup
December 05 2018 | 05:12 AM

%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%bf%e0%b4%95%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b5%86-%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81

കല്‍പ്പറ്റ: പ്രളയത്തില്‍ തകര്‍ന്ന കാര്‍ഷിക മേഖലയെ വീണ്ടെടുക്കാന്‍ പുനര്‍ജനി പദ്ധതിയുമായി കാര്‍ഷിക വികസന-കര്‍ഷകക്ഷേമ വകുപ്പ്.
പ്രളയശേഷം കാര്‍ഷിക മേഖലക്കുണ്ടായ ഗുരുതരമായ പ്രശ്‌നങ്ങള്‍ ക്രിയാത്മകമായി പരിഹരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കേരളാ കാര്‍ഷിക സര്‍വകലാശാല, കൃഷിവകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്, മണ്ണുസംരക്ഷണ വകുപ്പ്, എം.ജി.എന്‍.ആര്‍.ഇ.ജി.എ എന്നിവ സംയുക്തമായാണ് സംസ്ഥാനമൊട്ടാകെ പഞ്ചായത്ത് തലത്തില്‍ പുനര്‍ജനി മാതൃകാ വിളപരിപാലന രീതി നടപ്പാക്കുന്നത്.
പ്രളയാനന്തരം മണ്ണിനും വിളകള്‍ക്കും സംഭവിച്ച മാറ്റങ്ങളെക്കുറിച്ച് കാര്‍ഷിക സര്‍വകലാശാല ശാസ്ത്രീയ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് പുനര്‍ജനി പദ്ധതിയിലൂടെ നടത്തുക. ഇത്തവണത്തെ കനത്ത കാലവര്‍ഷത്തില്‍ 1,008 കോടി രൂപയുടെ നഷ്ടമാണ് കൃഷിവകുപ്പ് കണക്കാക്കിയത്. പാടശേഖര സമിതികള്‍ക്കും അഗ്രോ സര്‍വിസ് സെന്ററുകള്‍ക്കും കൃഷി ഓഫിസുകള്‍ക്കു പോലും നാശം നേരിട്ടു. സര്‍ക്കാര്‍ സംവിധാനങ്ങളും ത്രിതല പഞ്ചായത്തുകളും കാര്‍ഷിക മേഖലയിലെ പ്രതിസന്ധി പരിഹരിച്ചുവരികയാണ്. ആയിരം ഹെക്ടര്‍ നെല്‍വയലുകളിലേക്ക് 85 ടണ്ണോളം വിത്തുകള്‍ കൃഷിവകുപ്പ് മുഖേന വിതരണം ചെയ്തു. വാഴകൃഷി നശിച്ച കര്‍ഷകര്‍ക്ക് ഒന്‍പതു ലക്ഷത്തോളം കന്നുകളുടെ വിതരണം പൂര്‍ത്തിയായിവരികയാണ്. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി ബ്ലോക്കുകളില്‍ വാഴക്കന്ന് വിതരണം പൂര്‍ത്തിയായി.
പനമരം, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തുകളില്‍ ഡിസംബര്‍ അവസാനത്തോടെ വിതരണം പൂര്‍ത്തിയാക്കും. പ്രളയം കവര്‍ന്ന പച്ചക്കറികള്‍ക്ക് പകരം 27 ലക്ഷം പച്ചക്കറിത്തൈകളാണ് ജില്ലയില്‍ വിതരണം ചെയ്യുക. പച്ചക്കറി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 12ഉം വയനാട് പാക്കേജിലൂടെ 15ഉം ലക്ഷം തൈകളാണ് കര്‍ഷകര്‍ക്ക് നല്‍കുക. വിള ഇന്‍ഷുറന്‍സ് പദ്ധതിയിലുള്‍പ്പെടുത്തി 250 ലക്ഷത്തോളം രൂപ കര്‍ഷകര്‍ക്ക് വിതരണം ചെയ്തു. ഇതിന് പുറമെയാണ് പുനര്‍ജനി പദ്ധതി ജില്ലയില്‍ നടപ്പാക്കുന്നത്.
പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പനമരം പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ നിര്‍വഹിച്ചു. കാര്‍ഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാരും ത്രിതല പഞ്ചായത്ത് സംവിധാനങ്ങളും കാര്യക്ഷമമായി ഇടപെടുന്നുണ്ടെന്ന് അവര്‍ പറഞ്ഞു. നെല്‍കൃഷിക്ക് മൂന്നു കോടിയും ക്ഷീരമേഖലയ്ക്ക് രണ്ടുകോടിയും ജില്ലാ പഞ്ചായത്ത് ഇത്തവണ വകയിരുത്തുമെന്നും അവര്‍ അറിയിച്ചു. പ്രളയത്തില്‍ അടിഞ്ഞുകൂടിയ മണ്ണ് നീക്കി പുനര്‍കൃഷി ചെയ്ത നീര്‍വാരം കല്ലുവയല്‍ പാടശേഖരസമിതിക്കുള്ള ധനസഹായ വിതരണവും അവര്‍ നിര്‍വഹിച്ചു.
യോഗത്തില്‍ പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ്കുമാര്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് കുഞ്ഞായിഷ, പനമരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി കൃഷ്ണന്‍, വൈസ് പ്രസിഡന്റ് ടി. മോഹനന്‍, ജില്ലാ കാര്‍ഷിക വികസന സമിതി അംഗം അഡ്വ. ജോഷി സിറിയക്, ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ഷാജി അലക്‌സാണ്ടര്‍, പനമരം കൃഷി അസിസ്റ്റന്റ് ഡയരക്ടര്‍ ആര്‍. മണികണ്ഠന്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.എഫ്.ഐ.ഒ നടപടിയില്‍ പുതുതായി ഒന്നുമില്ല; ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടന്നുവെന്ന വാദം പൊളിഞ്ഞു: മുഹമ്മദ് റിയാസ്

Kerala
  •  2 months ago
No Image

ആലപ്പുഴയില്‍ വിജയദശമി ആഘോഷങ്ങള്‍ക്കിടെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയുടെ മുടി മുറിച്ചു; പരാതിയുമായി കുടുംബം

Kerala
  •  2 months ago
No Image

ന്യൂനമര്‍ദ്ദം: സംസഥാനത്ത് മഴ ശക്തമാകും, എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

'മദ്രസകള്‍ അടച്ചുപൂട്ടും, ഇല്ലെങ്കില്‍ മറ്റു വഴികള്‍ തേടും' ആവര്‍ത്തിച്ച് പ്രിയങ്ക് കാന്‍ഗോ

National
  •  2 months ago
No Image

മൊകേരി കോളജിലെ കൊലവിളി മുദ്രാവാക്യം; 60 ഓളം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

പട്ടിണിക്കിട്ടും കൊന്നൊടുക്കി ഇസ്‌റാഈല്‍; ഉപരോധം മൂലം ഒരാഴ്ചക്കിടെ ഗസ്സയില്‍ വിശന്നു മരിച്ചത് 200ലേറെ ഫലസ്തീനികള്‍

International
  •  2 months ago
No Image

മാസപ്പടി വിവാദത്തില്‍ നിര്‍ണായക നടപടി; വീണ വിജയന്റെ മൊഴിയെടുത്ത് എസ്.എഫ്.ഐ.ഒ

Kerala
  •  2 months ago
No Image

ദേശീയപാത നിര്‍മാണത്തിനെടുത്ത കുഴിയില്‍ വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

'ആരെങ്കിലും മോശമായി ശരീരത്തില്‍ തൊട്ടാല്‍ കൈ വെട്ടണം' വിജയ ദശമി ദിനത്തില്‍ പെണ്‍കുട്ടികള്‍ക്ക് വാള്‍ വിതരണം ചെയ്ത്  ബി.ജെ.പി എം.എല്‍.എ

National
  •  2 months ago
No Image

മദ്രസകള്‍ അടച്ചു പൂട്ടണമെന്ന നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം ശക്തം; രൂക്ഷ വിമര്‍ശനവുമായി അഖിലേഷും യു.പി കോണ്‍ഗ്രസും

National
  •  2 months ago