കാര്‍ഷിക മേഖലയ്ക്കും ടൂറിസത്തിനും ഊന്നല്‍ നല്‍കി തിരൂര്‍ നഗരസഭ
തിരൂര്‍: നഗരസൗന്ദര്യവല്‍ക്കരണത്തിനും ടൂറിസം വികസനത്തിനും ഊന്നല്‍ നല്‍കി തിരൂര്‍ നഗരസഭ പദ്ധതികള്‍. നഗരസഭാ പ്രദേശത്തെ തണ്ണീര്‍ത്തട സംരക്ഷണത്തിനും നഗരത്തിലെ ട്രാഫിക് പരിഷ്‌കാരത്തിനും 16 ഹെക്ടര്‍ തരിശ് ഭൂമിയില്‍ ഓഷധ സസ്യങ്ങളടക്കം വിവിധ കൃഷികള്‍ നടത്താനും ജൈവ വൈവിധ്യ സംരക്ഷണത്തിനും നാട്ടറിവുകള്‍ക്കും മാസ്റ്റര്‍ പ്ലാനില്‍ പദ്ധതികള്‍ തയാറാക്കി. 12.5 കോടി രൂപയുടെ പദ്ധതികളാണ് സെമിനാര്‍ അംഗീകരിച്ചത്. തിരൂര്‍ നഗരസഭാ വാഗണ്‍ ട്രാജഡി ടൗണ്‍ ഹാളില്‍ നടന്ന സെമിനാറില്‍ 16 ഗ്രൂപ്പുകളിലായി വിദഗ്ധര്‍ അടങ്ങിയവരുടെ നിര്‍ദേശങ്ങള്‍ സ്വീകരിച്ച് ചര്‍ച്ച നടത്തി നൂതനമായ ആശയങ്ങളും പദ്ധതികളും തയാറാക്കി.
വികസന സെമിനാര്‍ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. എം.ബി ഫൈസല്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ കെ. ബാവ അധ്യക്ഷനായി.സെക്രട്ടറി എ.എസ് നൈസാം വികസന കാഴ്ചപ്പാടും ജനകീയാസൂത്രണ കോര്‍ഡിനേറ്റര്‍ എ ശ്രീധരന്‍ പദ്ധതി രേഖാ വിശദീകരണവും നടത്തി. മുന്‍ ചെയര്‍മാന്‍ അഡ്വ. എസ്. ഗിരീഷ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ. വേണുഗോപാല്‍, കെ.പി റംല, ഗീത പള്ളിയേരി, കൗണ്‍സിലര്‍മാരായ കെ.പി ഹുസ്സൈന്‍ , നിര്‍മ്മല കുട്ടികൃഷ്ണന്‍, ശങ്കരനാരായണന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."