പെരുമണ്ണ് ദുരന്തത്തിന്റെ നടുങ്ങുന്ന ഓര്‍മയില്‍ വാര്‍ഷിക ദിനാചരണം
തളിപ്പറമ്പ്: പെരുമണ്ണ് വാഹനാപകടത്തിന്റെ പത്താം വാര്‍ഷികദിനം തളിപ്പറമ്പ് സബ് റീജ്യനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസ് അപകടത്തില്‍ പൊലിഞ്ഞ പത്തു കുരുന്നുകളുടെ ഓര്‍മദിനമായി ആചരിച്ചു.
തളിപ്പറമ്പ് ആര്.ടി.ഒ ടെസ്റ്റിങ് ഗ്രൗണ്ടില്‍ താല്‍ക്കാലികമായി ഒരുക്കിയ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. തളിപ്പറമ്പിലെ മജീഷ്യനും പരിശീലകനുമായ വി.വി നാരായണന് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് മാജിക്ക് അവതരിപ്പിച്ചു. ട്രാഫിക്ക് ബോധവല്‍ക്കരണ പ്രദര്‍ശനവും ഒരുക്കിയിരുന്നു. തളിപ്പറമ്പ് എം.വി.ഐമാരായ ജെ.എസ് ശ്രീകുമാര്‍, രഞ്ജിത്ത്മോന്, എ.എം.വി.ഐമാരായ പി.വി ബിജു, ബിബിന്‍ ഇടവന എന്നിവര്‍ നേതൃത്വം നല്കി.2008 ഡിസംബര്‍ നാലിന് വൈകുന്നേരം സ്കൂള്‍ വിട്ട് വീടുകളിലേക്കു മടങ്ങുന്നതിനിടെയുണ്ടായ അപകടത്തിലാണ് മിഥുന, അഖിന, അനുശ്രീ, നന്ദന, റിംഷാന, സഞ്ജന, വൈഷ്ണവ്, സോന, കാവ്യ, സാന്ദ്ര എന്നീ കുരുന്നുകളുടെ ജീവന് പൊലിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."