HOME
DETAILS
MAL
നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടപടികള്‍ തുടരുന്നു; ദിലീപ് ഇന്നും ഹാജരായില്ല, അവധിയിക്ക് അപേക്ഷ നല്കി
backup
December 03 2019 | 07:12 AM
കൊച്ചി:നടിയെ ആക്രമിച്ച കേസിലെ വിചാരണ കൊച്ചിയിലെ പ്രത്യേക വിചാരണ കോടതിയില്‍ പുനരാരംഭിച്ചു. കേസില്‍ പ്രതിയായ ദിലീപ് വിചാരണ നടപടികള്‍ക്കായി ഇന്നും കോടതിയില്‍ ഹാജരായില്ല.
കഴിഞ്ഞ ആഴ്ച കേസില്‍ വിചാരണ ആരംഭിക്കുമ്പോള്‍ വിദേശത്തായിരുന്ന നടന് ദിലീപ് ഇന്നലെ നാട്ടില്‍ തിരിച്ചെത്തിയിരുന്നു. അദ്ദേഹം അഭിഭാഷകന് മുഖേനെ ഇന്ന് അവധി ആവശ്യപ്പെട്ടിട്ടുണ്ട്.
സുപ്രിംകോടതി വിധി പ്രകാരം നടിയെ ആക്രമിച്ച ദൃശ്യം പരിശോധിക്കാനുള്ള വിദഗ്ധന്‍ ആരാണെന്ന് കോടതിയെ അറിയിക്കാന്‍ ദിലീപിന് വിചാരണ കോടതി നിര്‍ദ്ദേശം നല്കി. ഒരാഴ്ച്ചയ്ക്കുള്ളില്‍ ഇക്കാര്യം കോടതിയെ അറിയിക്കാനാണ് നിര്‍ദ്ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."