'കടക്കൂ പുറത്ത്' വിവാദത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസ് വിശദീകരണം തേടി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ 'കടക്കൂ പുറത്ത്' വിവാദത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസ് വിശദീകരണം തേടി. മസ്‌കറ്റ് ഹോട്ടലിലെ ജീവനക്കാരോടാണ് വിശദീകരണം തേടിയത്.
ചര്‍ച്ച നടക്കുന്ന ഹോട്ടല്‍ മുറിയിലേക്ക് മാധ്യമങ്ങളെ പ്രവേശിപ്പിച്ചതിലാണ് വിശദീകരണം തേടിയത്. മാനേജര്‍ അടക്കമുള്ളവരെ വിളിച്ചുവരുത്തി. എന്നാല്‍, ഹോട്ടലില്‍ ഇങ്ങനെയുള്ള പരിപാടികള്‍ നടക്കുമ്പോള്‍ മാധ്യമപ്രവര്‍ത്തകരെ തടയാറില്ലെന്ന് ഹോട്ടല്‍ ജീവനക്കാര്‍ മറുപടി നല്‍കി.
തിങ്കളാഴ്ചയാണ് വിവാദത്തിനാസ്പദമായ സംഭവം.
മുഖ്യമന്ത്രിയും ബി.ജെ.പി നേതാക്കളുമായി നടക്കുന്ന സമാധാന ചര്‍ച്ച നടക്കുന്ന തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിലെ കോണ്‍ഫറന്‍സ് മുറിയില്‍ എത്തിയ മുഖ്യമന്ത്രി അകത്തു ദൃശ്യങ്ങള്‍ പകര്‍ത്താന്‍ നില്‍ക്കുന്ന മാധ്യമപ്രവര്‍ത്തകരോട് രോഷത്തോടെ പുറത്തിറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. 'ഇവരെ ആരാണ് ഉള്ളിലേക്ക് കടത്തിവിട്ടത്. 'കടക്കൂ പുറത്ത്' - അദ്ദേഹം ആക്രോശിച്ചു.
സമാധാന ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഒന്നിച്ചാണ് എത്തിയത്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, ഒ.രാജഗോപാല്‍ എം.എല്‍.എ ആര്‍.എസ്.എസ് പ്രാന്തപ്രചാരക് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ എന്നിവര്‍ ചര്‍ച്ചയ്ക്കായി നേരത്തെ എത്തിയിരുന്നു. ഇവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് മുഖ്യമന്തി എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."