എക്‌സൈസ് കണ്‍ട്രോള്‍ റൂം ജില്ലയില്‍ നാളെ മുതല്‍ പ്രവര്‍ത്തിക്കും
തൃശൂര്‍: ക്രിസ്മസ്-പുതുവത്സരാഘോഷ വേളയില്‍ ജില്ലയില്‍ അബ്കാരി കുറ്റകൃത്യങ്ങള്‍ ഒഴിവാക്കാന്‍എക്‌സൈസ് വകുപ്പ് തൃശൂര്‍ അയ്യന്തോളിലുള്ള ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണറുടെ കാര്യാലയത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ലാ കണ്‍ട്രോള്‍ റൂമും, താലൂക്ക് തലത്തില്‍ എല്ലാ എക്‌സൈസ് സര്‍ക്കിള്‍ ഓഫിസുകളിലും കണ്‍ട്രോള്‍ റൂമുകളും ഡിസംബര്‍ അഞ്ച് മുതല്‍ ജനുവരി അഞ്ച് വരെ പ്രവര്‍ത്തിക്കുമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ അറിയിച്ചു.
സ്പിരിറ്റ്, മദ്യം, മയക്കുമരുന്ന് എന്നിവയുടെ കടത്ത്, വ്യാജ മദ്യത്തിന്റെ നിര്‍മാണ വിതരണം തടയല്‍ എന്നിവയാണ് കണ്‍ട്രോള്‍ റൂമിന്റെ ലക്ഷ്യം. ജില്ലയിലെ അബ്കാരി കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ നേരിട്ടും പ്രത്യേകം രൂപീകരിച്ച ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ വഴിയും കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുന്ന പരാതികള്‍ കൈകാര്യം ചെയ്യുവാന്‍ സ്‌ട്രൈക്കിങ്ങ് ഫോഴ്‌സുകളും സജ്ജമാക്കിയിട്ടുണ്ട്. അനധികൃത മദ്യം അപകടകരമാണെന്നും കാഴ്ചശക്തി നശിപ്പിക്കുന്നത് മുതല്‍ മരണത്തിനു വരെ കാരണമായേക്കാമെന്നും ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ മുന്നറിയിപ്പ് നല്‍കി.
അനധികൃത സ്പിരിറ്റോ മദ്യമോ, മയക്കു മരുന്നോ, മറ്റ് ലഹരി വസ്തുക്കളോ ജില്ലയിലേക്ക് കടത്തുന്നതോ കൈകാര്യം ചെയ്യുന്നതോ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതു ജനങ്ങള്‍ക്ക് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് അറിയിക്കാം.
അബ്കാരി കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച വിവരം നല്‍കുന്നവരുടെ പേരു വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. ജില്ലാ കണ്‍ട്രോള്‍ റൂം- 0487-236127, 9496002868, എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍-9447178060, അസിസ്റ്റന്റ്എക്‌സൈസ് കമ്മിഷണര്‍-9496002868, താലൂക്ക്തല കണ്‍ട്രോള്‍ റൂമുകളുടെ നമ്പറുകള്‍- തൃശൂര്‍- 0487-2327020, 9400069583, ഇരിങ്ങാലക്കുട-0480- 2832800, 9400069589, വടക്കാഞ്ചേരി-04884- 232407, 9400069585, വാടാനപ്പിള്ളി- 0487 2290005, 9400069587, കൊടുങ്ങല്ലൂര്‍- 0480-2809390, 9400069591, എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് ഓഫിസ് തൃശൂര്‍- 0487- 2362002, 9400069582, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, എക്‌സൈസ് ചെക്ക് പോസ്റ്റ് വെറ്റിലപ്പാറ- 0480-2769011, 9400069606.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."