മാതാവിനെ സംരക്ഷിക്കാനാകില്ലെന്ന് മകന്‍; റിവേഴ്‌സ് മോര്‍ട്ട്‌ഗേജ് വിധിയിലൂടെ ജീവനാംശം
വടക്കാഞ്ചേരി: മാതാവിനു ജീവനാംശം ലഭിക്കാന്‍ റിവേഴ്‌സ് മോര്‍ട്ട്‌ഗേജ് വിധി.
മകന്‍ ജോണ്‍സനു സംരക്ഷിക്കാന്‍ ആവില്ലെന്നതിന്റെ അടസ്ഥാനത്തിലാണ് അടാട്ട് വില്ലേജില്‍ ചിറ്റിലപ്പിള്ളി ത്രേസ്യയ്ക്കു റിവേഴ്‌സ് മോര്‍ട്ട്‌ഗേജ് വിധിയിലൂടെ ജീവനാംശം ലഭിച്ചത്.
ത്രേസ്യയുടെ പേരിലുള്ള വസ്തു വകകളുടെ ആധാരം ബാങ്കില്‍ പണയപ്പെടുത്തി ബാങ്ക് അനുവദിക്കുന്ന തുക അപേക്ഷകയായ ത്രേസ്യക്കു നല്‍കുകയും അപേക്ഷകന്റെ പിന്‍ഗാമി പണമടച്ച് ആധാരം തിരികെ വാങ്ങുന്നതുമാണെന്നു റിവേഴ്‌സ് മോര്‍ട്ട്‌ഗേജ് ഉത്തരവില്‍ പറയുന്നു.
അടാട്ട് വില്ലേജില്‍ ചിറ്റിലപ്പിള്ളി ത്രേസ്യയുടെ അപേക്ഷ പ്രകാരം മകന്‍ സി.വി ജോണ്‍സണ്‍ പ്രതിമാസം 2000 രൂപ വീതം ത്രേസ്യക്കു ജീവനാംശം നല്‍കണമെന്നു മെയ്ന്റനസ് ട്രൈബ്യൂണല്‍ കൂടിയായ തൃശൂര്‍ ആര്‍ഡിഒ 2014ല്‍ വിധിച്ചിരുന്നു.
വിധി മാനിക്കാന്‍ തയ്യാറാകാതെ ജോണ്‍സണ്‍ ജില്ലാ കലക്ടര്‍ക്കു അപ്പീല്‍ നല്‍കി. ട്രൈബ്യൂണല്‍ വിധി ശരിവച്ചു കൊണ്ടും അപ്പീല്‍ പെറ്റീഷന്‍ തള്ളിക്കൊണ്ടു മുന്‍കലക്ടര്‍ ഡോ.എ.കൗശികന്‍ 2017ല്‍ ഉത്തരവിട്ടു. മാതാവിനു ജീവനാംശമായി 2000 രൂപ നല്‍കാന്‍ തയാറാകാത്ത ജോണ്‍സണ്‍ ഹൈക്കോടതിയില്‍ അപ്പീലുമായി എത്തി.
ഹൈക്കോടതിയില്‍ നല്‍കിയ അപേക്ഷ മെയ്ന്റനന്‍സ് ട്രൈബ്യൂണലിന്റെ പരിഗണനക്കായി തിരികെ അയച്ചു.
തുടര്‍ന്നു ത്രേസ്യയുടെ അപേക്ഷ പ്രകാരം കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം ജില്ലാ പ്രസിഡന്റ് മുള്ളൂര്‍ക്കര സ്വദേശി എം.എന്‍ സോദരന്‍ ട്രൈബ്യൂണലില്‍ 2007 ലെ മാതൃ പിതൃ സംരക്ഷണ നിയമ പ്രകാരം ത്രേസ്യക്കു വേണ്ടി ഹാജരായി.
ജോണ്‍സണില്‍ നിന്നും ജീവനാംശം ലഭിക്കില്ലെന്നു ബോധ്യമായ ട്രൈബ്യൂണല്‍ ആന്റ് സബ്ബ് കലക്ടര്‍ ഡോ.രേണു രാജ് ഐ.എ.എസ് ആണു തൃശൂര്‍ പാലസ് റോഡിലുള്ള കാനറാ ബാങ്കിനോടു ത്രേസ്യയുടെ വസ്തുവഹകളുടെ ആധാര പണയത്തിന്മേല്‍ അനുവദിക്കാവുന്ന സംഖ്യ നല്‍കുവാന്‍ നിര്‍ദേശിച്ച് ഉത്തരവിട്ടു.
റിവേഴ്‌സ് മോര്‍ട്ടേഴ്‌സ് വിധി അനുസരിച്ച് അപേക്ഷകയുടെ പേരിലുള്ള വസ്തുവകകള്‍ ബാങ്കില്‍ ഈടുവച്ച് തുക അപേക്ഷികക്കു നല്‍കും.
അവകാശികള്‍ക്കു ഈ വസ്തുവകകള്‍ വേണമെങ്കില്‍ ബാങ്കില്‍ തുക അടച്ചു വീണ്ടെടുക്കാവുന്നതാണ്. അല്ലാത്ത പക്ഷം അപേക്ഷകയുടെ കാലശേഷം വസ്തുവകകള്‍ ബാങ്കിനു ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."