ഇനി ഹിന്ദിയില്ലാത്ത കളിയില്ല!
ചങ്ങരംകുളം: പൊലിസ് സ്റ്റേഷന് ബോര്‍ഡുകളില്‍ ഇനി മലയാളത്തോടൊപ്പം ഇംഗ്ലീഷും ഹിന്ദിയും സ്ഥാനംപിടിക്കുന്നു. വിവിധ മേഖലകളില്‍ ഇതരസംസ്ഥാനക്കാര്‍ നിറഞ്ഞതോടെയാണ് പൊലിസ് സ്റ്റേഷന് ബോര്‍ഡുകളില്‍ ഹിന്ദി അനിവാര്യമായത്.
സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവുപ്രകാരം പാലക്കാട് ജില്ലയില്‍ ഈ പദ്ധതി പ്രാബല്യത്തില്‍ വന്നുകഴിഞ്ഞു. ജില്ലാ അതിര്‍ത്തി പങ്കിടുന്ന ചാലിശ്ശേരി, തൃത്താല എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസം ബോര്‍ഡുകള്‍ മാറ്റിയിട്ടുണ്ട്. ജില്ലയില്‍ അടുത്ത ദിവസങ്ങളില്‍ പദ്ധതി നടപ്പിലാക്കുമെന്നാണ് സൂചന. പൊലിസ് സ്റ്റേഷനുകള്‍ കൂടാതെ സര്‍ക്കാര്‍ ആശുപത്രികള്‍, ഹെല്‍ത്ത് സെന്ററുകള്‍, മറ്റു ജനസേവന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും പദ്ധതി നടപ്പിലാക്കും.
സ്റ്റേഷനില്‍ ഹിന്ദിയടക്കമുള്ള ഇതരസംസ്ഥാന ഭാഷ അറിയുന്നവരെയും നിയോഗിക്കാനും തീരുമാനമുണ്ട് . മുന്‍പു പോസ്റ്റ് ഓഫിസുകളിലും ജില്ലയില്‍നിന്നു സര്‍വിസ് നടത്തുന്ന ദീര്‍ഘദൂര ബസുകളിലും ബോര്‍ഡുകളില്‍ ഹിന്ദി ഉള്‍പ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."