അവള് ആയിഷ എന്ന സോണി തന്നെയെന്ന് എന്‍.ഐ.എ, ഐ.എസ് സംഘത്തോടൊപ്പം കീഴടങ്ങിയവരില്‍ മലയാളി യുവതി
കാസര്‍കോട്: ഐ.എസില്‍ ചേര്‍ന്ന സംഘത്തില്‍ നിന്നുള്ളവര്‍ കീഴടങ്ങിയതില്‍ മലയാളി യുവതിയുമുള്ളതായി സ്ഥിരീകരണം. എറണാകുളം വൈറ്റില സ്വദേശിനിയും തൃക്കരിപ്പൂര്‍ ഉടുമ്പുന്തല സ്വദേശി അബ്ദുല്‍ റാഷിദിന്റെ ഭാര്യയുമായ ആയിഷ എന്ന സോണി സെബാസ്റ്റ്യ(30) നാണെന്ന വാര്‍ത്തയ്ക്കാണ് സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്.
അഫ്ഗാനിലെ തോറബോറ പ്രവിശ്യയില്‍ ഐ.എസിനെതിരെ അമേരിക്കന്‍-അഫ്ഘാന്‍ സേന ആക്രമണം നടത്തുന്നതിനിടെയാണ് ഇവര്‍ കീഴടങ്ങിയത്.
കേരളത്തില്‍ നിന്നടക്കമുള്ളവര്‍ കീഴടങ്ങിയതെന്നായിരുന്നു വാര്‍ത്ത. ഇവരിലാണ് സോണി സെബാസ്റ്റ്യന്‍ എന്ന ആയിഷയും ഉണ്ടന്ന് എന്‍ ഐ എ സ്ഥിരീകരിച്ചത്.
ഇവരെ തിരികെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും എന്‍.ഐ.എ വൃത്തങ്ങള്‍ വ്യക്തമാക്കി. കീഴടങ്ങിയവര്‍ക്കിടയില്‍ സോണിയയും കുട്ടിയും ഇരിക്കുന്ന ചിത്രം നേരത്തെ പുറത്തുവന്നിരുന്നു. അത് ഇവര്‍ തന്നെയാണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞിരുന്നു.
എന്‍ഐഎ പരസ്യപ്പെടുത്തിയ മോസ്റ്റ് വാണ്ടഡ് പട്ടികയിലാണ് ആയിഷയും ഉള്ളത്. ഇവര്‍ക്കെതിരെ കാസര്‍കോട് ചന്തേര പൊലിസ് സ്റ്റേഷനിലും കൊച്ചിയിലെ എന്‍.ഐഎ ഓഫീസിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."