പി.വി അന്‍വറിന് തിരിച്ചടി: പ്രവാസിയില്‍ നിന്ന് പണം തട്ടിയ കേസ് ക്രൈംബ്രാഞ്ച് തന്നെ അന്വേഷിക്കും
കൊച്ചി: പി.വി അന്‍വര്‍ എം.എല്‍.എ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് lതന്നെ അന്വേഷിക്കും. അന്വേഷണഉത്തരവ് പുന:പരിശോധിക്കണമെന്ന അന്‍വറിന്റെ ആവശ്യം ഹൈക്കോടതി തള്ളി.
മംഗളൂരുവില്‍ അഞ്ച് കോടി രൂപ മുടക്ക് മുതലുള്ള വ്യാപാരത്തില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനം നല്‍കി മലപ്പുറം ഏറനാട് സ്വദേശി സലീമില്‍ നിന്നും 50 ലക്ഷം തട്ടിയെന്നാണ് കേസ്. ഇടപാട് നടന്ന സമയത്ത് അന്‍വറിന് മംഗളൂരുവില്‍ സ്ഥലമോ ക്രഷര്‍ യൂനിറ്റോ ഇല്ലായിരുന്നുവെന്ന് കേസ് അന്വേഷിക്കുന്ന സംഘം കണ്ടെത്തിയിരുന്നു.
എം.എല്‍.എ ആയ പ്രതി സ്വാധീനശേഷിയുള്ള ആളാണ് എന്ന ഹര്‍ജിക്കാരന്റെ വാദം അംഗീകരിച്ചുകൊണ്ടാണ് ഹൈക്കോടതി നേരത്തെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷിക്കണം എന്ന ഉത്തരവ് പുനപരിശോധിക്കാന്‍ കാരണങ്ങളില്ലെന്ന് വ്യക്തമാക്കി അന്‍വറിന്റെ പുനപരിശോധനാ ഹരജി ഹൈക്കോടതി തള്ളുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."