മുഖ്യമന്ത്രിയുടെ പ്രസ്താവന അടിസ്ഥാനരഹിതം: മുല്ലപ്പള്ളി
തലശേരി: മലബാര്‍ കാന്‍സര്‍ സെന്ററിനെക്കുറിച്ച് കേന്ദ്രസര്‍ക്കാരിന് അറിയില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
എം.പിയെന്ന നിലയില്‍ മലബാര്‍ കാന്‍സര്‍ സെന്ററിന്റെ വികസനത്തിനായി നിരവധി തവണ പാര്‍ലമെന്റില്‍ വിഷയം ഉന്നയിക്കുകയും കേന്ദ്ര ആരോഗ്യമന്ത്രിയുമായി ബന്ധപ്പെടുകയും ചെയ്തിട്ടുണ്ടണ്ട്. ഇവിടെ ഓങ്കോളജിക്കായി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കണമെന്ന ആവശ്യം വളരെ നേരത്തെ തന്നെ താന്‍ ഉന്നയിച്ചുട്ടള്ളതാണ്. സ്ഥാപനത്തെ രാഷ്ട്രീയ ആരോഗ്യനിധി സ്‌കീമില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ആദ്യമായി കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടണ്ട്. എന്നാല്‍ ഈ ആവശ്യങ്ങളില്‍ തികച്ചും നിഷേധാത്മകമായ മറുപടിയാണ് കേന്ദ്രസര്‍ക്കാരില്‍ നിന്നും ലഭിച്ചത്. മലബാര്‍ കാന്‍സര്‍ സെന്ററിനെ ഇന്ത്യയില്‍ തന്നെ മികച്ച അര്‍ബുദ ചികിത്സാ കേന്ദ്രമാക്കണമെന്ന് ആഗ്രഹിച്ച് പ്രവര്‍ത്തിച്ച ജനപ്രതിനിധി എന്ന നിലയില്‍ കേരള സര്‍ക്കാര്‍ നടത്തുന്ന എല്ലാ പരിശ്രമങ്ങള്‍ക്കും തന്റെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."