ബൂലന്ദ് ശഹറില്‍ കലാപത്തിനു പിന്നില്‍ യോഗേഷ് രാജ് എന്ന 22 കാരന്‍
ബലൂന്ദ് ശഹര്‍: യു.പിയിലെ ബലുന്ദ് ശഹറില്‍ നടന്ന സുബോസ് കുമാര്‍ സിങ് എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ കൊലപാതകത്തിലും വര്‍ഗീയ കലാപത്തിലും പിന്നില്‍ പ്രവര്‍ത്തിച്ചത് യോഗേഷ് രാജ് എന്ന 22 കരാന്‍. ബജ്‌റംഗദളിന്റെ ജില്ലാ കണ്‍വീനറാണിദ്ദേഹം. നയാബാന്‍സ് വില്ലേജിലാണ് രാജ് താമസിക്കുന്നത്. ഗോ വധത്തിന്‍രെ പേരില്‍ പൊലീസ് രണ്ടു കുട്ടികള്‍ക്കെതിരേ കേസെടുത്തതും രാജിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ്. പശുക്കളുടേതെന്നു തോന്നിപ്പിക്കുന്ന അവശിഷ്ടങ്ങല്‍ കൊണ്ടു വന്നു പ്രദര്‍ശിപ്പിച്ചതും തുടര്‍ന്ന് കലാപത്തിനു ആഹ്വാനം ചെയ്തതും രാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. കലാപം ഉണ്ടായ ഉടനെ പരാതി നല്‍കിയതും രാജാണ്.
ഇതിനായി വ്യജ പരാതി ഇദ്ദേഹം നല്‍കുകയായിരുന്നു. താന്‍ സുഹൃത്തുക്കളോടൊപ്പം നടന്നു പോവുമ്പോള്‍ ഏഴു പേര്‍ പശുവിനെ അറുക്കുന്നതു കണ്ടുവെന്നും ഞങ്ങളെ കണ്ട് അവര്‍ ഓടി പോയെന്നും ഇവര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സുദൈഫ്, ചൗതരി, ഇല്ല്യാസ്, ശറാഫത്ത്, അനസ്, ശിജാദ്,പര്‍വേജ്, ശറഫുദ്ദീന്‍ എന്നിവരാണ് ഇതിലുണ്ടായിരുന്നതെന്നും പരാതിയില്‍ പറയുന്നു. ഈയടുത്താണ് രാജ് ബജ്‌റംഗദളില്‍ ആകൃഷ്ടനായതെന്നും രാജിന്റെ കുടുംബ പറയുന്നു.
സംഭവങ്ങള്‍ക്കു പിന്നില്‍ വന്‍ ആസൂത്രണമുണ്ടെന്ന ആരോപണവുമായി യു.പി പിന്നാക്ക വിഭാഗ ക്ഷേമമന്ത്രി ഓം പ്രകാശ് രാജ്ഭര്‍, സുബോദിന്റെ സഹോദരി, അമ്മാവന്‍, എസ്.പി നേതാവ് അസം ഖാന്‍ തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു. വി.എച്ച്.പിയും ആര്‍.എസ്.എസും ബജ്‌രംഗ്ദളും മുന്‍കൂട്ടി പദ്ധതിയിട്ട് നടപ്പാക്കിയ ഗൂഢാലോചനയാണിതെന്നു മന്ത്രി പറഞ്ഞു. തബ്‌ലീഗ് സമ്മേളനം നടന്ന ദിവസം തന്നെ പ്രതിഷേധങ്ങളും അരങ്ങേറിയതു സമാധാനം തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംഭവം ആസൂത്രിതമാണെന്നു വിവിധ മാധ്യമങ്ങളും സംശയം പ്രകടിപ്പിച്ചു. തിങ്കളാഴ്ച അവധി ദിനമായിട്ടും സുബോദിനെ നിര്‍ബന്ധിച്ചു ജോലിക്കു ഹാജരാകുവാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു എന്നും റിപ്പോര്‍ട്ട് ഉണ്ട്.
2015ലെ ബലിപെരുന്നാള്‍ ദിവസം ദാദ്രിയില്‍ ബീഫ് വീട്ടില്‍ സൂക്ഷിച്ചുവെന്നാരോപിച്ച് സംഘ്പരിവാര്‍ മുഹമ്മദ് അഖ്‌ലാഖ് എന്ന മധ്യവയസ്‌കനെ മര്‍ദിച്ചുകൊലപ്പെടുത്തിയ കേസ് ആദ്യം അന്വേഷിച്ചത് സുബോദ് ആയിരുന്നു. സുബോദിന്റെ അന്വേഷണത്തില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ കുടുങ്ങിയതോടെ അദ്ദേഹത്തെ വാരണാസിയിലേക്കു സ്ഥലംമാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."